HOME
DETAILS
MAL
ഒരു വർഷത്തേക്ക് 600 GB; ബിഎസ്എൻഎൽ 'ടോപ് പ്ലാൻ' അറിഞ്ഞിരിക്കാം
Web Desk
May 04 2024 | 09:05 AM
ബിഎസ്എൻഎൽ വരിക്കാർക്കുള്ള ഏറ്റവും മികച്ച വാർഷിക പ്ലാൻ പരിചയപ്പെടാം. 365 ദിവസത്തേക്ക് 600 GB യാണ് ഇതിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത്. ദീർഘ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണിത്. PV1999 എന്നാണ് പ്ലാനിന്റെ പേര്. ഇതിലൂടെ ഇടയ്ക്കിടെയുള്ള റീച്ചാർജ് ഇനി ഒഴിവാക്കാം.
1999 രൂപയ്ക്ക് വർഷം മുഴുവൻ ഇതിന്റെ വാലിഡിറ്റി ഉപഭോക്താവിന് ലഭിക്കും. ഡാറ്റയ്ക്ക് പുറമേ രാജ്യത്തുടനീളം അൺലിമിറ്റഡ് വോയിസ് കോളിംഗും ഇതിന്റെ പ്രത്യേകതയാണ്. ഒപ്പം വരിക്കാർക്ക് സൗജന്യ റോമിംഗും പ്രയോജനപ്പെടുത്താം. ദിവസേന 100 സൗജന്യ എസ്എംഎസ് പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.
ഒപ്പം ചലഞ്ചർ അരീന ഗെയിമുകളുടെ ആക്സസും വരിക്കാർക്ക് ലഭിക്കും. ബിഎസ്എൻഎൽ 4G സംവിധാനം ഉടനടി ആരംഭിക്കുന്നതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് മറ്റ് കൂടുതൽ ഓഫറുകളും പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."