എംഫാം പ്രവേശനം; ജിപാറ്റ്-2024നെ കുറിച്ച് കൂടുതലറിയാം; അപേക്ഷ മെയ് 8 വരെ;
മാസ്റ്റര്‍ ഓഫ് ഫാര്‍മസി (എംഫാം) പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ദേശീയ തല പരീക്ഷയായ ജിപാറ്റ് (GPAT 2024) ജൂണ്‍ എട്ടിന്. ഈ വര്‍ഷം മുതല്‍ നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) ആണ് പരീക്ഷ നടത്തുക.
നാല് വര്‍ഷത്തെ അംഗീകൃത ഫാര്‍മസി ബിരുദം (ബിഫാം) ആണ് യോഗ്യത. പ്രീ ഫൈനല്‍ (മൂന്നാം വര്‍ഷം)/ ഫൈനല്‍ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എംഫാം പ്രവേശനത്തിന് മുന്‍പ് യോഗ്യത നേടിയിരിക്കണമെന്ന് മാത്രം.
പരീക്ഷയ്ക്ക് പ്രായപരിധിയില്ല. അതത് സംസ്ഥാനമോ, പ്രവേശനാധികാരികളോ ആണ് ജിപാറ്റ് സ്‌കോറുപയോഗിച്ച് പ്രവേശനം നടത്തുന്നത്. മെയ് എട്ടുവരെയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനാവുക. 11 മുതല്‍ 14 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുള്ള സമയമാണ്.
പരീക്ഷ
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണുണ്ടാവുക. ഒബ്ജക്ടീവ് രീതിയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്, ഫാര്‍മക്കോഗ്നസി, ഫാര്‍മക്കോളജി അനുബന്ധ വിഷയങ്ങളിലായി 125 ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് നാല് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയും. ആകെ 500 മാര്‍ക്ക്.
കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ അടക്കം 113 പരീക്ഷ കേന്ദ്രങ്ങളുണ്ട്. ജൂലൈ 8ന് റിസര്‍ട്ട് പ്രഖ്യാപിക്കും. പ്രവേശനത്തിന് താല്‍പര്യമുള്ള സ്ഥാപനങ്ങളിലേക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
വിജ്ഞാപനം: click here
അപേക്ഷ: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."