കോഹ്ലി മിന്നും ഫോമില്‍; ലോകകപ്പില്‍ പരിഗണിച്ചേക്കും
ഐപിഎല്ലിന് ശേഷം ടീം ഇന്ത്യയെ കാത്തിരിക്കുന്ന പ്രധാന ടൂര്‍ണ്ണമെന്റാണ് ടി20 വേള്‍ഡ് കപ്പ്. വെസ്റ്റിന്റീസിലും അമേരിക്കയിലുമായാണ് കുട്ടിക്രിക്കറ്റിന്റെ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. ഇതിനിടെ മോശം സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ വിരാട് കോലിയെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ബിസിസിഐ സെക്രട്ടറി ജയ്ഷായും ഇത്തരത്തില്‍ ഒരു തീരുമാനവുമായി മുന്നോട്ടു പോകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വെസ്റ്റിന്റീസിലെ സ്ലോ പിച്ചുകളില്‍ കോഹ്ലി പരാജയമായേക്കാമെന്നാണ് ബി.സി.സി.ഐ യുടെ വാദം. കോഹ്ലിക്കു പകരം ഗില്ലിനേയോ ഗയ്ക്വാദിനേയോ വണ്‍ ഡൗണില്‍ കളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പവര്‍പ്ലേ ഉള്‍പ്പെടുന്ന ആദ്യ ഓവറുകളില്‍ കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് വളരെ കുറവാണെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്. മൂന്നാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങുന്ന ഒരു ബാറ്റര്‍ക്ക് പലപ്പോഴും പവര്‍പ്ലേയില്‍ ബാറ്റുചെയ്യേണ്ടതായി വരും. ഇവിടെ അക്രമോത്സുകമായി ബാറ്റ് ചെയ്യുന്ന ഒരു ബാറ്ററെയാണ് ഇന്ത്യ തേടുന്നത്. അവിടെ സീനിയോരിറ്റി പരിഗണിക്കേണ്ടതില്ലെന്നാണ് അഗാര്‍ക്കറുടെ വാദം.
എന്നാല്‍ ഇതിനൊക്കെയുള്ള മറുപടിയാണ് കോഹ്ലി ഇന്നലെ പഞ്ചാബിനെതിരെ കാഴ്ചവെച്ച ഇന്നിംഗ്സ്. 49 പന്തില്‍ 157 സ്ട്രൈക്ക് റേറ്റോടെ 77 റണ്‍സാണ് അദ്ദേഹം ഇന്നലെ നേടിയത്. ഇതില്‍ 11 ഫോറും 2 കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നു. ഇതോടെ ലോകകപ്പില്‍ നിന്ന് കോഹ്ലിയെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ക്ക് വീണ്ടുമൊന്ന് ആലോചിക്കേണ്ടി വരും. എന്തുവിലകൊടുത്തും കോഹ്ലി ലോകകപ്പ് ടീമില്‍ വേണമെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."