തമിഴ്‌നാട്ടില്‍ കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തു. തിരുനെല്‍വേലി ഈസ്റ്റ് ജില്ല ഘടകം പ്രസിഡന്റായിരുന്ന കെ.പി.കെ ജയകുമാറാണ് മരിച്ചത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ജയകുമാറിന്റെ മരണം കൊലപാതകമാണോ, ആത്മഹത്യയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വോഷണം പുരോഗമിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
മൃതദേഹത്തിന് സമീപത്തുനിന്ന് കുറപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇയാള്‍ തന്നെ എഴുതിയതാണോ എന്ന കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ചിലര്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കുറിപ്പിലുള്ളത്.
വ്യാഴാഴ്ച്ചയാണ് ജയകുമാറിനെ കാണാതായത്. പിറ്റേന്ന് തന്നെ മകന്‍ പരാതി നല്‍കിയെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം സംഭവത്തില്‍ ഡി.എം.കെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എ.ഐ.ഡി.എം.കെ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് എ.ഐ.ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസാമി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."