ബസ് സ്റ്റാന്‍ഡിന്റെ നടുവിലെ കല്ലില്‍ തട്ടി ബസിനടിയിലേക്ക് വീണയാള്‍ക്ക് ദാരുണാന്ത്യം
പാലാ: ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുമ്പോള്‍ കല്ലില്‍ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാല്‍ വിനോദ് (56) മരിച്ചു ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. പാല ബസ് സ്റ്റാന്‍ഡിന് നടുവിലെ കെട്ടിടത്തിന്റെ നാലുവശത്തും ഓരോ കല്ല് ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഈ കല്ലില്‍ തട്ടി തെറിച്ചുവീണ വിനോദിന്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.
സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന പാല -രാമപുരം -കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് വിനോദ് വീണത്. ബസിന്റെ പിന്‍വശത്തെ ചക്രങ്ങളാണ് കയറിയിറങ്ങിയത്. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു. മേവടയിലെ ഓട്ടോ ഡ്രൈവറായിരുന്നു വിനോദ്. ഭാര്യ ആര്‍ ബീനകുമാരി അധ്യാപികയാണ്. മക്കള്‍ - വിഷ്ണു, കൃഷ്ണ. സംസ്‌കാരം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."