സന്തോഷ വാർത്ത; ദുബൈ ഗ്ലോബൽ വില്ലേജ് ഇന്ന് അടക്കില്ല, സീസൺ 28 സമയം നീട്ടി
ദുബൈ: ഏറെ ജനപ്രിയമായ ദുബൈ ഗ്ലോബൽ വില്ലേജ് ഇന്ന് അടക്കില്ല. ആളുകൾ കൂടുതൽ എത്താൻ തുടങ്ങിയതോടെയാണ് ഇന്ന് അവസാനിപ്പിക്കേണ്ടെന്ന് തീരുമാനം എടുത്തത്. സീസൺ 28 മൂന്ന് ദിവസത്തേക്ക് കൂടി നീട്ടുന്നതായി ദുബായിലെ ഗ്ലോബൽ വില്ലേജ് ശനിയാഴ്ച അറിയിച്ചു.
നേരത്തെ നിശ്ചയിച്ചത് പ്രകാരം ഇന്ന് അവസാനിക്കേണ്ടിയിരുന്ന ഗ്ലോബൽ വില്ലേജ് സീസൺ ആണ് മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ജനപ്രിയ ഫെസ്റ്റിവൽ പാർക്ക് ഏപ്രിൽ 28-ന് അടയ്ക്കേണ്ടതായിരുന്നു. എന്നാൽ പിന്നീട് മെയ് 5 വരെ നീട്ടി. ഇതാണ് ഇപ്പോൾ സന്ദർശകർക്ക് വേണ്ടി മൂന്ന് ബോണസ് ദിവസങ്ങൾ കൂടി നൽകിയിരിക്കുന്നത്.
“അധികമായ ഡിമാൻഡ് കാരണം, സീസൺ ഇപ്പോൾ 2024 മെയ് 8 ബുധനാഴ്ച അവസാനിക്കും,” അതിൽ പറയുന്നു. വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 2 മണി വരെ നീണ്ട സമയങ്ങളിൽ പാർക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത് തുടരും. കുട്ടികളെ കൊണ്ട് വരികയാണെങ്കിൽ 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."