രാത്രി വാഷിങ് മെഷീനില്‍ തുണിയിട്ട് ഉറങ്ങാന്‍ പോകുന്നവരാണോ നിങ്ങള്‍, കെ.എസ്.ഇ.ബിയുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കൂ
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു നാളുകളായി കുറച്ചു നാളുകളായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലാണ്. കൂടുതല്‍ വൈദ്യുതി വലിക്കുന്ന ഉപകരണങ്ങള്‍ രാത്രി കാലങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ കെ.എസ്.ഇ.ബിപല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ രാത്രി വാഷിങ് മെഷീന്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കെ.എസ്.ഇ.ബി നല്‍കുന്ന മുന്നറിയിപ്പ്.
രാത്രി, വാഷിംഗ് മെഷീനില്‍ തുണിയിട്ട് ഓണ്‍ ചെയ്തതിനുശേഷം ഉറങ്ങാന്‍ പോകുന്ന ശീലം നമ്മളില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുള്‍പ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിംഗ് മെഷീന്‍ പകല്‍ സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതാണ് അഭികാമ്യം.
പ്രിയപ്പെട്ട ഉപഭോക്താക്കള്‍ സഹകരിക്കുമല്ലോ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."