യാമ്പു നൂറുൽ ഹുദ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു
യാമ്പു: സമസ്ത ഇസ്‌ലാമിക് സെന്റർ കമ്മിറ്റിയുടെ കീഴിലുള്ള നൂറുൽ ഹുദ മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഒന്നാം ക്ലാസ്സിലേക്കും മുതിർന്ന ക്ലാസ്സിലേക്കും പുതിയ അഡ്മിഷനുകൾ സ്വീകരിച്ചു. യാമ്പു എസ് ഐ ഐ പ്രസിഡന്റ് ഡോ:ഷഫീഖ് ഹുദവി
"അലിഫ് " അക്ഷരം പുതു വിദ്യാർത്ഥികളെ കൊണ്ട് എഴുതിപ്പിച്ചായിരുന്നു പ്രവേശനോൽസവത്തിന്ന് തുടക്കം കുറിച്ചത്.
എസ് കെ എസ് ബി വി സെക്രട്ടറി മുഹമ്മദ് റസൽ കടുങ്ങല്ലൂർ ഖിറാഅത്ത് നടത്തി. വിദ്യാർത്ഥികളുമായുള്ള ചർച്ചകൾക്കും കുട്ടികളുടെ ഭക്തി ഗാനങ്ങൾക്കും മദ്റസ അദ്ധ്യാപകൻ നൂർ ദാരിമിയും സ്വീകരച്ചടങ്ങുകൾക്കും രജിസ്ടേഷനുമായി എസ് ഐ സി ചെയർമാൻ മുസ്തഫ മൊറയൂർ, മദ്റസ കമ്മിറ്റി കൺവീനർ എംപി റഫീഖ് കടുങ്ങല്ലൂർ,
എസ് ഐ സി നാഷണൽ കമ്മിറ്റി അംഗം ഹനീഫ അറഫ, ടൗൺ കമ്മിറ്റി സെക്രട്ടറി ഷഫീഖ്, മൂസാൻ കണ്ണൂർ, മദ്റസ അദ്ധ്യാപകരായ ഇബ്റാഹീം മാസ്റ്റർ, നൗഷാദ് കിലാനി കൊല്ലം, സൽമാൻ അൻവരി, മുഹമ്മദ് ദാരിമി തുടങ്ങിയവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."