യുഎസ് ഉപരിപഠനത്തിന് ഏറ്റവും മികച്ച ഫെലോഷിപ്പ് അറിയാം: അപേക്ഷ മെയ് 15 വരെ
യുഎസിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഫെലോഷിപ്പ് ആണ് ഫുൾബ്രൈറ്റ് നെഹ്റു മാസ്റ്റേഴ്സ്. ഇന്ത്യയിലെ വിദ്യാർഥികൾക്ക് 2025-26 വർഷത്തെ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്കായുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മെയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
55 ശതമാനം മാർക്കോടെ ബിരുദം പാസായവർക്കാണ് അപേക്ഷിക്കാനുള്ള അവസരം. ഇത് യുഎസിലെ ബാച്ചിലർ ബിരുദത്തിന് തുല്യമായിരിക്കണം. ഇന്ത്യയിലെ നാലുവർഷം ബിരുദമോ പിജി ബിരുദമോ ആവശ്യമായിവരും. അല്ലെങ്കിൽ മൂന്നു വർഷ ബിരുദവും ഫുൾടൈം പിജി ഡിപ്ലോമയും മതിയാവും. കുറഞ്ഞത് മൂന്നു വർഷമെങ്കിലും പ്രൊഫഷണൽ പരിചയവും ഫെലോഷിപ്പിന്റെ യോഗ്യതാമാനദണ്ഡമാണ്.
വിദ്യാർഥികൾക്ക് വലിയൊരു തുകയാണ് ഫെലോഷിപ്പായി ലഭിക്കുക. യാത്രാ, പഠനം, താമസം, വിസ, ഇൻഷുറൻസ് തുടങ്ങിയവയ്ക്കെല്ലാം സാമ്പത്തിക സഹായവും ലഭിക്കും. എൻവിറോൺമെന്റൽ സ്റ്റഡി, ഇക്കണോമിക്സ്, രാജ്യാന്തര വിനിമയം, ജേർണലിസം, പൊതുഭരണം, പൊതുജനാരോഗ്യം, നഗരാസൂത്രണം, ജനറൽ സ്റ്റഡീസ്, ഉന്നതവിദ്യാഭ്യാസ ഭരണം, വുമൺ സ്റ്റഡീസ്,ജൻഡർ സ്റ്റഡീസ് തുടങ്ങിയവയിൽ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാം.
http://apply.iie.org/ffsp2025 വെബ്സൈറ്റിൽ അപേക്ഷ നൽകാം.
ഓഗസ്റ്റ് ആദ്യവാരം പ്രാഥമിക സെലക്ഷൻ നടക്കും. പ്രസ്തുത മാസം അവസാനമാണ് ഇൻറർവ്യൂ.
2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സെലക്ഷൻ നടക്കും. ജൂണിൽ ഓറിയന്റേഷനും ഓഗസ്റ്റിൽ യുഎസിൽ പ്രീ അക്കാദമിക് ട്രെയിനിംഗിനും ശേഷം 2025 സെപ്റ്റംബറിൽ ക്ലാസുകൾ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."