HOME
DETAILS

പൊലിസ് സംരക്ഷണത്തില്‍ ടെസ്റ്റ് നീക്കം പാളി; പലയിടത്തും ആളെത്തിയില്ല, പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍

  
Web Desk
May 10 2024 | 06:05 AM

driving-school-protest-continues

കോഴിക്കോട്: സര്‍ക്കാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്‌കൂളുകാര്‍. ഡ്രൈവിങ് ടെസ്റ്റ് പൊലിസ് സംരക്ഷണത്തില്‍ പുനരാരംഭിക്കാനുള്ള നീക്കവും ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകള്‍ പലയിടങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവര്‍ ആരും എത്താത്തതിനാല്‍ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, സ്ലോട്ട് ലഭിച്ചവര്‍ എത്തിയാല്‍ പൊലിസ് സുരക്ഷയില്‍ ടെസ്റ്റ് നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. 

ടെസ്റ്റ് ഗ്രൗണ്ടുകളില്‍ ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റ് ഗ്രൗണ്ട് കവാടത്തിന് മുന്നില്‍ സമരക്കാര്‍ കിടന്ന് പ്രതിഷേധിച്ചു. കോഴിക്കോട് താമരശ്ശേരിയില്‍ കഞ്ഞി വെച്ചായിരുന്നു പ്രതിഷേധം. ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഒരാളാണ് ടെസ്റ്റിനെത്തിയത്. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ കൊല്ലം ആശ്രാമത്ത് കഞ്ഞി വെച്ച് പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിനിടയിലും കൊല്ലത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി. സ്വന്തം വാഹനവുമായി എത്തിയയാള്‍ക്ക് റോഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ടെസ്റ്റിനു ആളെ എത്തിച്ച ഡ്രൈവിംഗ് സ്‌കൂളിനു മുന്നിലും പ്രതിഷേധമുണ്ടായി. തൃശൂര്‍ അത്താണിയില്‍ പ്രതീകാത്മകമായി ശവക്കുഴിവെട്ടി അതില്‍ കിടന്നായിരുന്നു ഡ്രൈവിങ് സ്‌കൂളുകാരുടെ പ്രതിഷേധം. കോഴിക്കോട് താമരശ്ശേരിയില്‍ പട്ടിണിക്കഞ്ഞി വെച്ചായിരുന്നു പ്രതിഷേധം. 

ഡ്രൈവിങ് സ്‌കൂളുകളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. പരമാവധി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലെ ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ ഭൂമിയിലോ ടെസ്റ്റ് ഗ്രൗണ്ടുകള്‍ സജ്ജമാക്കാന്‍ ആര്‍.ടി.ഒമാര്‍ക്ക് മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അപേക്ഷകര്‍ക്ക് സ്വന്തം വാഹനങ്ങളിലെത്താം. ടെസ്റ്റിനുള്ള വാഹനം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ അവ വാടകക്കെടുത്ത് മുടക്കം കൂടാതെ നടത്തും. അപേക്ഷകരെ ഗ്രൗണ്ടുകളില്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. ഇപ്പോള്‍ നടക്കുന്ന സമരം പൊതുജനതാല്‍പര്യത്തിനും കോടതി നിര്‍ദേശങ്ങള്‍ക്കും എതിരാണെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

അതേസമയം, സമരം ശക്തമാക്കാനാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംയുക്ത സമരസമിതി തീരുമാനം. ടെസ്റ്റ് ബഹിഷ്‌കരിച്ച് നടത്തുന്ന സമരത്തിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  12 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  12 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  12 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  12 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  12 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  12 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  12 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  12 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  12 days ago