ഡിസ്‌ക്കൗണ്ട് വിസ്മയമൊരുക്കി വീണ്ടും ടാറ്റ;ഹാരിയറിനും സഫാരിക്കും ഒരു ലക്ഷം രൂപ വരെ ഇളവ്
മാര്‍ക്കറ്റില്‍ കൂടുതല്‍ വില്‍പ്പന സ്വന്തമാക്കുക എന്ന ലക്ഷ്യത്തില്‍ മികച്ച ഓഫറുകളാണ് ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാഹന മോഡലുകള്‍ക്ക് പ്രഖ്യാപിക്കാറുള്ളത്. ഇപ്പോള്‍ മെയ് മാസത്തിലും കമ്പനി നിരവധി ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ പ്രീ-ഫേസ്ലിഫ്റ്റ് മോഡലുകള്‍ ഉള്‍പ്പെടെ, MY2023 കാറുകള്‍ക്കും എസ്യുവികള്‍ക്കും ബ്രാന്‍ഡിപ്പോള്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഹാരിയറിന്റെയും സഫാരിയുടെയും പ്രീ ഫേസ്ലിഫ്റ്റ് പതിപ്പുകളില്‍ ടാറ്റ 1.25 ലക്ഷം രൂപയുടെ മൊത്തം കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഇതില്‍ 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ADAS സാങ്കേതികവിദ്യയുള്ള ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ഈ കിഴിവ് സാധുതയുള്ളതാണ്. ADAS ഇല്ലാത്ത വേരിയന്റുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഫെയ്സ്ലിഫ്റ്റിന്റെ MY2023 മോഡലുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൊത്തം 70,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി MY2024 മോഡലുകള്‍ക്ക് ഈ മാസം കിഴിവുകള്‍ ഒന്നും ലഭ്യമല്ല. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി കണക്ട് ചെയ്തിരിക്കുന്ന 170 bhp മാക്‌സ് പവറും, 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 -ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ രണ്ട് എസ്യുവികള്‍ക്കും കരുത്തേകുന്നത്.
ഹാരിയറിന്റെ വില 15.49 ലക്ഷം രൂപയില്‍ ആരംഭിച്ച് 26.44 ലക്ഷം രൂപ വരെ ഉയരുന്നു, അതേസമയം സഫാരിയുടെ വില വരുന്നത് 16.19 ലക്ഷം മുതല്‍ 27.34 ലക്ഷം രൂപ വരെയാണ്.നെക്‌സോണിന്റെ ചില മോഡലുകളുടെയും സ്‌റ്റോക്ക് ഇപ്പോള്‍ ലഭ്യമാണ്.
ഈ മോഡലുകള്‍ 90,000 രൂപ വരെ കിഴിവില്‍ ഈ മാസം ലഭ്യമാണ്. ഡീസല്‍, പെട്രോള്‍ AMT വേരിയന്റുകള്‍ക്ക് 70,000 രൂപ വരെ കിഴിവ് ലഭിക്കും.2023 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ നിര്‍മ്മിച്ച മോഡലുകള്‍ക്ക് 45,000 രൂപ വരെ ഓഫറുകള്‍ ഉണ്ടാവും, എന്നിരുന്നാലും MY2024 മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും ടാറ്റ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നില്ല.
120 bhp പവര്‍ പുറപ്പെടുവിക്കുന്ന, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 115 bhp കരുത്തുമായി വരുന്ന, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയില്‍ നെക്‌സോണ്‍ നിലവില്‍ ലഭ്യമാണ്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് AMT ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ കണക്ട് ചെയ്തിരിക്കുന്നു. എന്നിരുന്നാലും, ഫെയ്സ്ലിഫ്റ്റ് മോഡലിന് പെട്രോളിനായി അഞ്ച് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് യൂണിറ്റും ലഭിക്കുന്നു. 8.15 ലക്ഷം മുതല്‍ 15.80 ലക്ഷം വരെയാണ് നെക്സോണ്‍ റേഞ്ചിന്റെ എക്‌സ്-ഷോറൂം വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."