HOME
DETAILS

58,000 രൂപക്ക് 150 കി.മീ റേഞ്ചുള്ള സ്‌കൂട്ടര്‍, അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ബ്രാന്‍ഡ്

  
May 10 2024 | 13:05 PM

gemopie electric scooters get cashback of upto rs 15000


ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി നിര്‍മാതാക്കളാണ് ജെമോപായ്. മികച്ച ഫീച്ചറുകളുള്ള ഇ.വികള്‍ കുറഞ്ഞ വിലക്ക് മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ ബ്രാന്‍ഡ് പുതിയ മോഡലുകളെ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. റൈഡര്‍, റൈഡര്‍ സൂപ്പര്‍മാക്‌സ്, ആസ്ട്രിഡ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് കമ്പനി ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നത്. 


ജെമോപായ് റൈഡര്‍ ഇവിക്ക് 70,850 രൂപയും റൈഡര്‍ സൂപ്പര്‍മാക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന് 79,999 രൂപയും, ആസ്ട്രിഡ് പതിപ്പിന് 1,11,195 രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. എന്നാല്‍ മെയ് മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിനു കീഴില്‍ മൂന്ന് മോഡലുകളും 15,000 രൂപ വിലക്കിഴിവോടെ 58,350 രൂപ, 66,999 രൂപ, 96,195 രൂപ എന്നീ ഡിസ്‌കൗണ്ടോടെ വീട്ട് മുറ്റത്തെത്തിക്കാന്‍ സാധിക്കും. 2024 മെയ് 31 വരെ മാത്രമേ ക്യാഷ്ബാക്ക് ഓഫറിന് സാധുതയുള്ളൂവെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്യാഷ്ബാക്ക് തുകയും വ്യത്യാസപ്പെടാം.

 അതിനാല്‍, ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള ജെമോപായ് ഇവി ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുകയോ അവരുമായി ബന്ധപ്പെടുകയോ ചെയ്യുന്നതാവും ഉചിതം. പുതുതായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്നെത്തിയിരിക്കുന്നത് ഒരു സുവര്‍ണാവസരമാണ്.ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്ററിനും 150 കിലോമീറ്ററിനും ഇടയില്‍ റേഞ്ച് അവകാശപ്പെടുന്ന മോഡലാണ് ജെമോപായ് റൈഡര്‍. ഒരു ലോ-സ്പീഡ് ഇവിയാണെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പണികഴിപ്പിച്ചിരിക്കുന്നത്. പരമാവധി 50 W പവര്‍ ഔട്ട്പുട്ടും നല്‍കാനാവുന്ന ഇവിയില്‍ 25 കിലോമീറ്റര്‍ വേഗത നല്‍കാനാവുന്ന BLDC മോട്ടോറാണ് വാഗ്ദാനം ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  16 days ago