HOME
DETAILS

ഗൃഹനാഥനെ കരുതല്‍ തടങ്കലിലാക്കി വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍

  
May 10 2024 | 15:05 PM

police arrested house owner and seized the house in thrissur

തൃശൂര്‍: ഗൃഹനാഥനെ കരുതല്‍ തടവിലാക്കി പൊലിസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്തു. തൃശൂര്‍ പുത്തന്‍പീടിക സ്വദേശി ചക്കിത്തറ വീട്ടില്‍ സുരേഷിന്റെ വീട് ആണ് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ആത്മഹത്യ ഭീഷണി മുഴക്കിയ സുരേഷിന്റെ ഭാര്യയെയും മക്കളേയും വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടികള്‍. 

വീട് ജപ്തി ചെയ്യാനെത്തിയാല്‍ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചേക്കുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൃഹനാഥനെ പൊലിസ് രാവിലെ തന്നെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. തുടര്‍ന്ന് ഇരുപതോളം പൊലിസുകാരുടെ നേതൃത്വത്തിലാണ് ബാങ്കുകാര്‍ വീട്ടിലെത്തിയത്. എന്നാല്‍ സുരേഷിന്റെ ഭാര്യയും മക്കളും വീട് പൂട്ടി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. തുടര്‍ന്ന് പൊലിസ് വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. 

പിന്നീട് വീടിനകത്തുണ്ടായിരുന്നവരെ പുറത്തിറക്കിയാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ദേശസാല്‍കൃത ബാങ്കില്‍ ഒരു കോടിയിലധികം രൂപയുടെ വായ്പയാണ് സുരേഷിന്റെ പേരിലുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെ സ്ഥലം ഒരു സുഹൃത്തിന് കൈമാറി. ഇയാളും തിരിച്ചടവ് മുടക്കിയതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. പൊലിസ് നടപടിയില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് കുടുംബം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago