'മലയാളി ഫ്രം ഇന്ത്യ' തന്റെ കഥ മോഷ്ടിച്ചെന്ന് എഴുത്തുകാരന് സാദിഖ് കാവില്‍
ദുബൈ: ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത, നിവിന്‍ പോളി മുഖ്യ വേഷം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ'യുടെ പ്രമേയം തന്റെ തിരക്കഥയായ 'ആല്‍കെമിസ്റ്റി'ല്‍ നിന്ന് മോഷ്ടിച്ചതാണെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍. 2020ല്‍ തന്റെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്നും, സനീഷ് നമ്പ്യാര്‍ സംവിധാനത്തിന് തയാറായിരുന്നെങ്കിലും ഡിജോ ജോസിന്റെ സിനിമയെ കുറിച്ച് അറിഞ്ഞതോടെ പിന്മാറിയെന്നും, അടുത്തിടെ അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തറുമായി കഥയും തിരക്കഥയും താന്‍ പങ്കു വെച്ചിരുന്നുവെന്നും സാദിഖ് കാവില്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥയും ആശയവുമെല്ലാം തന്റേതാണെന്ന് മറ്റൊരു എഴുത്തുകാരന് നിഷാദ് കോയ അവകാശപ്പെട്ടതോടെയാണ് 'ആല്‍കെമിസ്റ്റ്' എന്നാണ് തന്റെ സിനിമയുടെ ആദ്യ പേരെന്ന് പറഞ്ഞ് 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയതെന്നും ഈ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവരെ നിരാശരാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സാദിഖ് കാവില്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യാ-പാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയവും, പൂച്ചയടക്കമുള്ള പ്രധാന കഥാപാത്രങ്ങളുമടക്കം ഒട്ടേറെ സന്ദര്‍ഭങ്ങള്‍ തന്റെ തിരക്കഥയില്‍ നിന്നെടുത്തതാണെന്നും, 'ആല്‍കെമിസ്റ്റ്' എന്നാണ് തന്റെ സിനിമയുടെ ആദ്യ പേരെന്ന് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സമ്മതിക്കുന്നുണ്ടെന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു. സാദിഖ് കാവിലിനൊപ്പം സംവിധായകന് ജിബിന്‍ ജോസ്, ഫിറോസ് ഖാന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."