തൃശൂരിൽ സിനിമ മോഡൽ ഗുണ്ടാ പാർട്ടി നടത്തി ഗുണ്ടാത്തലവൻ
തൃശ്ശൂർ: കൊലക്കേസ് പ്രതി ജയിൽ മോചിതനായതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് തൃശൂരിൽ ഗുണ്ടകളുടെ പാർട്ടി. പാർട്ടിയുടെ റീൽ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി ആവേശം സിനിമയുടെ റീൽ പുറത്തുവിട്ടത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് റീൽ ഒരുക്കിയത്. ഈ പാർട്ടിയിൽ പങ്കെടുത്ത പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്
ഗുണ്ടകൾക്ക് പുറമെ അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലിസ് വന്നതും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇത്തരത്തിലൊരു റീൽ പുറത്തിറക്കിയത്.
എന്നാൽ തന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ടാണ് പാർട്ടി നടന്നതെന്നാണ് അനൂപ് പൊലിസിന് നൽകിയ വിശദീകരണം. മരണ സമയത്ത് ആർക്കും ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നൽകുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലിസിന് നൽകിയ വിശദീകരണം. ഇക്കാര്യങ്ങൾ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."