HOME
DETAILS

'സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ നല്ല ദിനം' പ്രബീര്‍ പുരകായസ്തയയെ വിട്ടയച്ച സുപ്രിം കോടതി നടപടി സ്വാഗതം ചെയ്ത് ന്യൂസ് ക്ലിക്ക്  

  
Web Desk
May 15 2024 | 07:05 AM

A good day for independent media- news click

ന്യൂഡല്‍ഹി: എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയയെ വിട്ടയച്ച നടപടി സ്വാഗതം ചെയ്ത് ന്യൂസ് ക്ലിക്ക്. 'സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ നല്ല ദിനം' എന്ന് ന്യൂസ് ക്ലിക്ക് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ഇന്ന്  പ്രബീര്‍ പുരകായസ്തയെ വിട്ടയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്.ഡല്‍ഹി പൊലിസ് യു.എ.പി.എ ചുമത്തിയ കേസിലാണ് കോടതി നടപടി. 

വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്തയെ ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. 2023 ഒക്ടോബറിലായിരുന്നു അറസ്റ്റ്. കേസില്‍ ഉടന്‍ തന്നെ യു.എ.പി.എ ചുമത്തി. ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ചൈന അനുകൂല പ്രചാരണം നടത്താന്‍ ന്യൂസ് പോര്‍ട്ടലിന് പണം കൈപ്പറ്റിയെന്നാരോപിച്ച് തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരമാണ് ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്തിരിക്കുന്നത്.

സ്ഥാപനത്തിനെതിരെയും യുഎപിഎ ചുമത്തിയപൊലിസ് ഓഫിസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പ്രബീര്‍ പുരകായസ്തയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഡല്‍ഹി പൊലിസിന്റെ സ്‌പെഷല്‍ സെല്‍ എഫ്‌ഐആറില്‍ ചുമത്തിയിരുന്നത്.

കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുരകായസ്ത പദ്ധതിയിട്ടു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങള്‍ എഫ്‌ഐആറില്‍ ഉന്നയിച്ചിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുമായി 1991 മുതല്‍ സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്‌ഐആറില്‍ പ്രതിപാദിച്ചിരുന്നു.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവര്‍ത്തിച്ചുവെന്ന് തുടങ്ങി, കൊവിഡ് 19 കാലത്ത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു, കര്‍ഷകസമരത്തെ അനുകൂലിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളും പൊലിസ് പ്രബീര്‍ പുരകായസ്തയ്‌ക്കെതിറീ ആരോപിക്കുന്നുണ്ട്. ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച 2019 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും കശ്മീരും അരുണാചല്‍പ്രദേശും തര്‍ക്കപ്രദേശങ്ങളാണെന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും ആരോപണങ്ങളില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനപരമായ നിലപാടുകള്‍ സ്വീകരിച്ചതിനു പിന്നാലെയൈണ് ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്.

യുഎപിഎ പ്രകാരം പതിനായിരത്തിനടുത്ത് പേജുള്ള കുറ്റപത്രം കഴിഞ്ഞ മാസമാണ് പൊലിസ് സമര്‍പ്പിച്ചത്. ന്യൂസ് പോര്‍ട്ടല്‍ ചൈനീസ് സ്ഥാപനങ്ങളില്‍നിന്ന് 80 കോടിയിലധികം രൂപ കൈപ്പറ്റിയതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  9 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  10 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  10 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  10 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  11 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  11 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  11 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  11 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  11 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  21 hours ago