പ്ലസ് ടുവിന് ശേഷം എന്ത് പഠിക്കണം? സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകാര്‍ക്ക് മുന്നിലെ അവസരങ്ങള്‍
പി.കെ അൻവർ മുട്ടാഞ്ചേരി
കരിയർ വിദഗ്ധൻ [email protected]
പ്ലസ്ടു ഫലമറിഞ്ഞതിനു ശേഷം ഉപരിപഠനാവസരങ്ങളെക്കുറിച്ച് ചിന്തിക്കുകയല്ലേ. പല പ്രവേശന പരീക്ഷകളുടെയും സമയം കഴിഞ്ഞുവെങ്കിലും ഇനിയും അപേക്ഷിക്കാവുന്ന നിരവധി മേഖലകളുണ്ട്. പ്രധാനപ്പെട്ട സാധ്യതകളെക്കുറിച്ച് വിശദീകരിക്കുകയാണിവിടെ. യഥാസമയം അപേക്ഷ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സര്‍വകലാശാലകളില്‍
കേരള, മഹാത്മാ ഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ വിവിധ ബിരുദ പഠനങ്ങള്‍ക്കും ഇന്റഗ്രേറ്റഡ് കോഴ്‌സുകളുടെ പഠനങ്ങള്‍ക്കും അവസരമുണ്ട്. പ്ലസ് ടു മാര്‍ക്കടിസ്ഥാനത്തിലാണ് പ്രവേശനം.
ഓരോ സര്‍വകലാശാലയും നടത്തുന്ന കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയ വഴിയാണ് പ്രവേശനം. എന്നാല്‍ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള ഓട്ടോണമസ് കോളജുകളുടെ പ്രവേശനത്തിന് അതത് കോളജുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും (ssus.ac.in) കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയിലും (www.kalamandalam.ac.in) വിവിധ പ്രോഗ്രാമുകള്‍ക്ക് നോട്ടിഫിക്കേഷന്‍ വരുന്ന സമയത്ത് അപേക്ഷിക്കാം.
അധ്യാപനം
അധ്യാപന മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിലേക്കുള്ള (ഐ.ടി. ഇ. പി) പ്രവേശന പരീക്ഷയായ നാഷനല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (NCET) വഴി റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍, കേന്ദ്ര / സംസ്ഥാന സര്‍വകലാശാലകള്‍, ഡീംഡ്, പ്രൈവറ്റ് സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ബി.എസ്.സി ബി.എഡ് / ബി.എ - ബി.എഡ് /ബി.കോം - ബി.എഡ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടാം. അപേക്ഷ മെയ് 21 വരെ (ncet.samarth.ac.in). റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ മൈസൂരുവിലെ വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് മെയ് 31 വരെ അപേക്ഷിക്കാം (www.cee.ncert.gov.in).കൂടാതെ സര്‍ക്കാര്‍/എയ്ഡഡ്, സ്വാശ്രയ ടീച്ചര്‍ ട്രെയിനിങ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) പ്രോഗ്രാമിനും അവസരമുണ്ട്.
നിയമം
നിയമ മേഖലയില്‍ പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളജുകളിലും മറ്റു സ്വകാര്യ ലോ കോളജുകളിലും പഞ്ചവത്സര നിയമ ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. നോട്ടിഫിക്കേഷന്‍ വന്നിട്ടില്ല. (www.cee.kerala.gov.in ). കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ പാലയാട് കാംപസിലെ പഞ്ചവത്സര (5 Year) LLB പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ മെയ് 31 വരെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. (admission.kannuruniversity.ac.in)
ഡിസൈന്‍
ഡിസൈന്‍ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ ( ബി.ഡിസ്) പ്രവേശനത്തിനുള്ള
പ്രവേശനപരീക്ഷയായ കേരള സ്റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് മെയ് 20 വരെ അപേക്ഷിക്കാം ( www.lbsapplications.kearala.gov.in). കൂടാതെ കൊല്ലം കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള (ഐ.എഫ്.ടി.കെ) യില്‍ നാലുവര്‍ഷം ബി.ഡിസ് പ്രോഗ്രാമുകള്‍ക്ക് മെയ് 31 വരെ അപേക്ഷിക്കാം. (iftk.ac.in). ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആന്‍ഡ് ഡിസൈനിലെ വിവിധ ഡിസൈന്‍ പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷ മെയ് 28 നുള്ളില്‍ നല്‍കണം (www.iicd.ac.in).
ചാര്‍ട്ടേര്‍ഡ് കോഴ്‌സുകള്‍
പ്ലസ്ടുവിനു ശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്‌സുകള്‍ (CA), കമ്പനി സെക്രട്ടറിഷിപ്പ് (CS), കോസ്റ്റ് & മാനേജ്‌മെന്റ് അക്കൗണ്ടന്റ് (CMA) തുടങ്ങി വിവിധ ചാര്‍ട്ടേര്‍ഡ് കോഴ്‌സുകളും പരിഗണിക്കാവുന്നതാണ്.
സ്‌പോര്‍ട്‌സ്
ഇംഫാലിലെ നാഷനല്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്കും താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം (www.nsu.ac.in).
സയന്‍സ് സ്ട്രീമുകാര്‍ക്ക് "
നാഷനല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (NEST)
കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭുവനേശ്വരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (NISER), മുംബൈയിലെ യൂനിവേഴ്സിറ്റി ഓഫ് മുംബൈ - ഡിപാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM- DAE CEBS) എന്നീ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. അപേക്ഷ മെയ് 31 വരെ (www.nestexam.in ).
മാരിടൈം യൂനിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (IMU CET)
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റിയുടെ കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, വിശാഖ പട്ടണം, നവി മുംബൈ, മുബൈ പോര്‍ട്ട് എന്നീ കാംപസുകളിലെ വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ.അപേക്ഷ മെയ് 18 വരെ. (www.imu.edu.in ).
അണ്ടര്‍ ഗ്രാജ്വേറ്റ് പ്രീ- ഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റ്(UPST)
കൊല്‍ക്കത്തയിലെ ജാദവ്പൂരിലുള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സില്‍ (കഅഇട) ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ ഓഫ് സയന്‍സ് - മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ. അപേക്ഷ മെയ് 18 വരെ (www.iacs.res.in).
കൊച്ചിയിലെ സിഫ്‌നെറ്റ് നടത്തുന്ന ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (നോട്ടിക്കല്‍ സയന്‍സ്) പ്രോഗ്രാം (cifnet.gov.in ) താല്‍പര്യമുള്ളവര്‍ക്ക പരിഗണിക്കാവുന്നതാണ്. പ്ലസ് ടു സയന്‍സുകാര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി പോളിടെക്‌നിക്കുകളില്‍ രണ്ടാം വര്‍ഷം ചേരാനും അവസരമുണ്ട് (polyadmission.org).
നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍
കേരളത്തില്‍ നഴ്‌സിങ്, പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെയും വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളുടെയും പ്രവേശനം പ്ലസ് ടു മാര്‍ക്കടിസ്ഥാനത്തില്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ടെക്‌നോളജിയാണ് നടത്താറുള്ളത്. നോട്ടിഫിക്കേഷനുകള്‍ വന്നിട്ടില്ല. (lbscentre.kerala.gov.in). ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (PGIMER) നഴ്‌സിങ്, വിവിധ പാരാമെഡിക്കല്‍ പ്രോഗ്രാമുകള്‍ (www.pgimer.edu.in) , ബെംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിലെ (NIMHANS) വിവിധ പാരാമെഡിക്കല്‍ പ്രോഗ്രാമുകള്‍ (nimhans.ac.in), മൈസൂരിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ (AIISH) ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (അപേക്ഷ മെയ് 19 വരെ -www.aiishmyosre.in), മുംബൈയിലെ അലിയാവര്‍ ജംഗ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ayjnihh.nic.in) തുടങ്ങിയവയ്ക്ക് നോട്ടിഫിക്കേഷനുകള്‍ക്കനുസരിച്ച് അപേക്ഷ സമര്‍പ്പിക്കണം.
നീറ്റ് യു.ജി എഴുതിയ വിദ്യാര്‍ഥികള്‍ ജിപ്മര്‍ പോണ്ടിച്ചേരിയിലെ നാലുവര്‍ഷം ബി.എസ്.സി നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകള്‍ (jipmer.edu.in), മിലിട്ടറി നഴ്‌സിങv (joinindianarmy.nic.in) എന്നിവയുടെ പ്രവേശനത്തിന് യഥാസമയം അപേക്ഷിക്കേണ്ടതുണ്ട്. നീറ്റ് യു.ജി റാങ്ക് പരിഗണിച്ചാണ് പ്രവേശനം.
കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (SVNIRTAR) കട്ടക്ക്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ് (NILD) കൊല്‍ക്കത്ത, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പഴ്സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് (NIEPMD) ചെന്നൈ അടക്കം വിവിധ സ്ഥാപനങ്ങളിലെ ബിരുദ പ്രോഗ്രാമുകളായ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി ( BPT) , ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ( BOT), ബാച്ചിലര്‍ ഇന്‍ പ്രോസ്തറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്സ് (B-PO), ബാച്ചിലര്‍ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP) പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയ്ക്ക് മെയ് 20 നുള്ളില്‍ അപേക്ഷിക്കണം (www.svnirtar.nic.in).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."