HOME
DETAILS

ഡ്രൈവിംഗ് പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറെന്ന് മന്ത്രി; ഡ്രൈവിങ് സ്‌കൂള്‍ സമരം പിന്‍വലിച്ചു

  
Web Desk
May 15 2024 | 11:05 AM

driving school union withdraws protest

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിങ് പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് സമരം പിന്‍വലിച്ചത്. ഗതാഗത മന്ത്രിയുമായി ഇന്ന് വൈകീട്ട് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. 

സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്‌കരണത്തിനെതിരെ കഴിഞ്ഞ കുറച്ച് നാളുകളായി ഡ്രൈവിങ് സ്‌കൂള്‍ യൂണിയന്‍ സമരസമിതി പ്രക്ഷോഭത്തിലായിരുന്നു.

അതേസമയം ഡ്രൈവിങ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. പകരം ആവശ്യമായ മാറ്റങ്ങള്‍ നടപ്പില്‍ വരുത്താനാണ് തീരുമാനം. പുതിയ സംവിധാനം നടപ്പിലാക്കുന്നത് വരെയാണ് ഇളവുകള്‍. ചര്‍ച്ചയിലുണ്ടായ പുതിയ തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി പുനര്‍നിര്‍ണയിച്ചു. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിക്കും. 

പുതിയ തീരുമാനങ്ങള്‍ 

ഡ്രൈവിങ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കും. ഇത് പഠിക്കാനായി പുതിയ കമ്മീഷനെ നിയോഗിക്കും. പഴയത് പോലെ ആദ്യം എച്ച് ടെസ്റ്റും, അതിന് ശേഷം റോഡ് ടെസ്റ്റും നടത്തും. കെ.എസ്.ആര്‍.ടി.സിക്ക് കീഴില്‍ പത്ത് കേന്ദ്രങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ സ്ഥാപിക്കും. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ 40 ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് സര്‍ക്കുലറിലുള്ളത്. ഇതുപ്രകാരം രണ്ട് ഇന്‍സ്‌പെക്ടര്‍മാരുള്ളിടത്ത് 80 ലൈസന്‍സ് ടെസ്റ്റ് നടത്താം. 

കൂടാതെ എച്ച് ടെസ്റ്റിന് പകരമുള്ള മാതൃതകള്‍ പരിശോധിക്കുമെന്നും ലൈസന്‍സ് കെട്ടിക്കിടക്കുന്ന ആര്‍.ടി.ഒകള്‍ പരിശോധിച്ച് വേണ്ട നടപടിയെക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  9 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  9 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  9 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  9 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  9 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  9 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  9 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  9 days ago