പ്രക്ഷോഭ തീരുമാനം ഫലം കണ്ടു; പാലം അറ്റകുറ്റപ്പണിക്കായി അധികൃതര്‍ യോഗം വിളിച്ചു
കുന്നുംകൈ: കൈവരികള്‍ തകര്‍ന്നും അടിഭാഗം തുരുമ്പെടുത്തു നശിച്ചതുമായ പെരുമ്പട്ട കമ്പിപ്പാലത്തിന് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു പഞ്ചായത്ത് നാട്ടുകാരുടെ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാലു മണിക്ക് പെരുമ്പട്ട മുനീറുല്‍ ഇസ്ലാം മദ്രസയിലാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.
കൈവരികള്‍ തകര്‍ന്നു പാലം അപകടാവസ്ഥയിലാണന്നുള്ള കഴിഞ്ഞ ദിവസത്തെ സുപ്രഭാതം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ വാര്‍ഡ് മെമ്പറോട് ആവശ്യപ്പെടുകയായിരുന്നു.
എട്ടു വര്‍ഷം മുന്‍പ് പണിത പാലത്തില്‍ നാളിതുവരെ ഒരു അറ്റകുറ്റപണികളും നടത്തിയിരുന്നില്ല. സ്കൂള്‍ മദ്രസ വിദ്യാര്‍ഥികള്‍ അടക്കം നൂറുക്കണക്കിനു ആളുകളാണ് ഇത് വഴി കടന്നു പോകുന്നത്.
പഞ്ചായത്ത് തിരിഞ്ഞു നോക്കാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ഒന്നടങ്കം പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
അവഗണനക്കെതിരേ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും രംഗത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."