HOME
DETAILS
MAL
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടുത്തം
May 16 2024 | 02:05 AM
പാലക്കാട്: കഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടുത്തം. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചെരുപ്പ് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."