നാലുവര്‍ഷ ബിരുദം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിച്ചു
കണ്ണൂര്‍: സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ 2024-25 അധ്യയന വര്‍ഷത്തിലെ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (ബി.എ അഫ്‌സല്‍ ഉല്‍ ഉലമ പ്രോഗ്രാം ഉള്‍പ്പെടെ) ഏകജാലക സംവിധാനം വഴിയുള്ള പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബിജോയ് നന്ദന്‍ അറിയിച്ചു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാണ്.
1. മൂന്നുവര്‍ഷ ബിരുദം-പ്രവേശനം നേടി മൂന്നാം വര്‍ഷം പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്ക് തന്റെ മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ (വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്) മൂന്നുവര്‍ഷ ബിരുദം ലഭിക്കും. പ്രവേശനം നേടി നാലാംവര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് രണ്ടു ഓപ്ഷനുകള്‍ ലഭ്യമാണ്.
2. നാലുവര്‍ഷ ബിരുദം (ഓണേഴ്സ് )നാലുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി ലഭിക്കും.
3. നാലുവര്‍ഷ ബിരുദം (ഓണേഴ്സ് വിത്ത് റിസേര്‍ച്ച് )ഗവേഷണ മേഖലയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നാലുവര്‍ഷ ബിരുദം തെരഞ്ഞെടുക്കാം. രണ്ടാം സെമെസ്റ്ററിന്റെ അവസാനത്തില്‍ (മൂന്നാം സെമസ്റ്ററിലേക്ക് )വിദ്യാര്‍ഥിക്ക് മേജര്‍ പ്രോഗ്രാം മാറ്റുവാന്‍ അവസരം ലഭിക്കും. ഒന്നും രണ്ടും സെമെസ്റ്ററുകളില്‍ പഠിച്ച ഡിസിപ്ലിന്‍-സ്‌പെസിഫിക് ഫൗണ്ടേഷന്‍ കോഴ്സുകള്‍, മള്‍ട്ടി ഡിസിപ്ലിനറി ഫൗണ്ടേഷന്‍ കോഴ്സുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലും അടിസ്ഥാനത്തിലും അതുപോലെ സീറ്റിന്റെ ലഭ്യതയ്ക്കും അനുസരിച്ചും മേജര്‍ പ്രോഗ്രാം വിദ്യാര്‍ഥിക്ക് മാറ്റാം.
31ന് വൈകുന്നേരം അഞ്ചുവരെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് admission.kannuruniversity.ac.in. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0497-2715284, 0497-2715261, 7356948230.
അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം
സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ ആരംഭിക്കുന്ന ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മാങ്ങാട്ടുപറമ്പ് കാംപസില്‍ ആരംഭിച്ച അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, നീലേശ്വരം ഡോ.പി.കെ രാജന്‍ മെമ്മോറിയല്‍ കാംപസില്‍ ആരംഭിച്ച ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ കൊമേഴ്സ് (ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ് എം.കോം) എന്നിവയുള്‍പ്പെടെ ആറ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കാണ് സര്‍വകലാശാല ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."