ബിരുദ ഓണേഴ്‌സ് പ്രോഗ്രാം പ്രവേശനം; എം.ജി യൂണിവേഴ്‌സിറ്റിയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് എം.ജി സര്‍വകലാശാലയില്‍ തുടക്കം. സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളിലെ ഓണേഴ്‌സ് പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി രജിസ്‌ട്രേഷന്‍ തുടങ്ങിയത് എം.ജിയിലാണ്.
രാജ്യാന്തര, ദേശീയ തലങ്ങളിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന രീതിയിലാണ് ഓരോ പ്രോഗ്രാമിന്റെയും സിലബസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സിടി അരവിന്ദകുമാര്‍ പറഞ്ഞു.
ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് https://cap.mgu.ac.in/ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. പ്രോഗ്രാമുകള്‍ ഓരോന്നും ഏത് കോളജുകളിലാണുള്ളതെന്ന് പോര്‍ട്ടലില്‍ അറിയാം.
നിലവിലെ കോഴ്‌സ് ഘടനയില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വിദ്യാര്‍ഥികള്‍ കോളജുകളിലെ ഹെല്‍പ് ഡെസ്‌കുകളുടെ സേവനം തേടുന്നത് നന്നായിരിക്കും. ഇതിനുള്ള സംവിധാനം അതത് കോളജുകളില്‍ ഒരുക്കിയിട്ടുണ്ട്.
കോളജുകളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം, സര്‍വകലാശാല കാമ്പസില്‍ നടത്തുന്ന 4+1 ഓണേഴ്‌സ് പ്രോഗ്രാം എന്നിവയുടെ പ്രവേശനത്തിനും https://cap.mgu.ac.in/ പോര്‍ട്ടല്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 0481 - 2733511, 0481-2733518, ഇ-മെയില്‍: [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."