HOME
DETAILS
MAL
പക്ഷിപ്പനി; ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി,മുട്ട വില്‍പ്പനക്ക് നിരോധനം
May 17 2024 | 15:05 PM
പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ 39 തദ്ദേശ സ്ഥാപന പരിധികളില്‍ ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ചു. കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ ഉപയോഗവും വില്‍പ്പനയുമാണ് നിരോധിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ കൂടി രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 25 വരെയാണ് നിരോധനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."