പൊതുറോഡ് സ്വകാര്യ വ്യക്തികള്‍ക്കു പതിച്ചു നല്കി
ബിരിക്കുളം: ബിരിക്കുളം - കരിയാര്‍പ്പ് പൊതുറോഡ് സ്വകാര്യ വ്യക്തികള്‍ക്കു പതിച്ചു നല്കി. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെട്ട റോഡാണിത്.
കഴിഞ്ഞ ദിവസം ഭൂമി പതിച്ചു കിട്ടിയവര്‍ സ്ഥലത്തെത്തിയിരുന്നു. റോഡ് ഉള്‍പ്പെടുന്ന സ്ഥലം അളന്നു അതിരുകളും തിരിച്ചിട്ടുണ്ട്. പരപ്പ വില്ലേജില്‍ സര്‍വേ നമ്പര്‍ 155ല്‍പെട്ട സ്ഥലമാണിത്.
അറുപതു വര്‍ഷത്തിലധികം പഴക്കമുള്ള റോഡാണ് പതിച്ചു നല്‍കിയിരിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളും പിന്നോക്ക വിഭാഗങ്ങളുമാണ് ഈ പ്രദേശത്തു താമസിക്കുന്നത്.
അന്‍പതോളം കുടുംബങ്ങളാണ് ഈ റോഡിന്റെ ഗുണഭോക്താക്കളായുള്ളത്. ഈ റോഡ് പഞ്ചായത്ത് ഏറ്റെടുത്തിരുന്നെങ്കിലും പൂര്‍ണമായും ഗതാഗതയോഗ്യമാക്കിയിട്ടില്ല. കല്ലുകളും പാറകളും നിറഞ്ഞ കരിയാര്‍പ്പ് റോഡാണ് ഇവിടുള്ളവരുടെ ഏക ആശ്രയം. പട്ടികവര്‍ഗ വകുപ്പിന്റെ ധനസഹായത്തോടെ പണിത കമ്യൂണിറ്റി ഹാളും ഇവിടെയുണ്ട്.
എല്ലാ വര്‍ഷവും നാട്ടുകാരാണ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഒരു നാടിന്റെ ഗതാഗതത്തെ തന്നെ തടസപ്പെടുത്തുന്ന നടപടിയില്‍ നിന്നു അധികൃതര്‍ പിന്മാറണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബന്ധപ്പെട്ടവരെ സമീപിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."