HOME
DETAILS
MAL
ജില്ലാ ആസൂത്രണ സമിതിയോഗം ആറിനും ഒന്‍പതിനും
backup
August 29 2016 | 21:08 PM
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതി അംഗീകരിക്കുന്നതിന് അഡ്ഹാക്ക് ജില്ലാ ആസൂത്രണ സമിതിയുടെ യോഗങ്ങള്‍ സെപ്റ്റംബര്‍ ആറിനു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും, ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ചേരും. പൂര്‍ണമായും പ്രോജക്റ്റ് പരിശോധന പൂര്‍ത്തിയാക്കിയ തദ്ദേശഭരണ സ്ഥാനങ്ങള്‍ അവരുടെ പ്രോജക്റ്റുകളും അനുബന്ധങ്ങളും ഓണ്‍ലൈനായി ഡി.പി.സിക്കു സമര്‍പ്പിക്കണം. 31നു ശേഷം സുലേഖ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സമയബന്ധിതമായി ഡി.പി.സി അംഗീകാരത്തിനായി അയക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."