വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ കുടിക്കാം ഈ ഹെല്‍ത്തി പാനിയം
വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് പലരും ആഗ്രഹിക്കുന്ന ഒന്നാണ്. പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നുണ്ട്. വയറിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ ഒരു വഴിയാണ് ഇവിടെ പറയുന്നത്.
ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകമാണ് ഭക്ഷണക്രമം. എന്ത് കഴിക്കുന്നു എങ്ങനെ കഴിക്കുന്നു എന്നതെല്ലാം പ്രധാനമാണ്.
വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, റിബോഫ്‌ലേവിന്‍, ബി 6, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, സിലിക്ക എന്നിങ്ങനെയെല്ലാം അടങ്ങിയ കക്കിരി വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
കക്കിരിയില്‍ ജലാംശം അവശ്യ ധാതുക്കള്‍, വിറ്റാമിനുകള്‍, ഇലക്‌ട്രോലൈറ്റുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു, ഇതിന് പോഷകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള കഴിവുണ്ട്.
കക്കരി കഴിക്കുന്നതിലൂടെ വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നും. വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.
നാരുകള്‍ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയര്‍ന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് സഹായമാണ്. വെള്ളരിക്കയില്‍ അടങ്ങിയിട്ടുള്ള ലയിക്കാത്ത നാരുകള്‍ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തില്‍ കടന്നുപോകാന്‍ അനുവദിക്കുന്നു.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ഗ്യാസ്‌ട്രൈറ്റിസ്, നെഞ്ചെരിച്ചില്‍, അസിഡിറ്റി, അള്‍സര്‍, മലബന്ധം എന്നിവ ഒഴിവാക്കാന്‍ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഏറെ സഹായകരമാകും.
എപ്പോള്‍ എങ്ങനെ കഴിക്കാം:
കക്കരി ജ്യൂസാക്കി കുടിക്കുന്നതാണ് ഉത്തമം. രണ്ട് ഗ്ലാസ് കക്കരി ജ്യൂസ് കുടിച്ചുകൊണ്ട് നിങ്ങള്‍ക്ക് ദിവസം ആരംഭിക്കാവുന്നതാണ്. ഭക്ഷണത്തിന് മുന്‍പ് കുടിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."