സെക്യൂരിറ്റി മുതല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ വരെ; വിവിധ ജില്ലകളില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; 30000 രൂപ വരെ ശമ്പളം
സെക്യൂരിറ്റി ഓഫീസര്‍
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്. 25നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്കായി മേയ് 28ന് രാവിലെ 10.30ന് അഭിമുഖം നടക്കും.
ഏഴാം ക്ലാസോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. മികച്ച ശാരീരിക ക്ഷമയുണ്ടായിരിക്കണം. വിമുക്ത ഭടന്‍മാര്‍, ലൈറ്റ്/ ഹെവി വാഹന ഡ്രൈവിങ് ലൈസന്‍സ്, പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.
2024 ജൂണ്‍ മുതല്‍ 2025 മാര്‍ച്ച് വരെയാണ് താല്‍ക്കാലികമായി നിയമിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ ദിവസം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
പ്രിന്റിങ് ടെക്‌നോളജി അധ്യാപകന്‍
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിങ് ടെക്‌നോളജി ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി/ ഡിഗ്രി/ ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം.
വിശദമായ ബയോഡാറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാനേജിങ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ 31നകം അപേക്ഷിക്കണം.
ഫോണ്‍: 0471 2474720, 0471 2467728.
കണ്ണൂരില്‍ മാര്‍ക്കറ്റിങ് ഓഫീസര്‍
കണ്ണൂര്‍ ജില്ലയിലെ കേരള സ്റ്റേറ്റ് ഹാന്റ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഓഫീസല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ (MODERN TRADE) തസ്തികയില്‍ ജോലി ഒഴിവ്. താല്‍ക്കാലിക നിയമനമാണ് നടക്കുക.
യോഗ്യത
മാര്‍ക്കറ്റിങ്ങില്‍ എം.ബി.എ (ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഇ-കൊമേഴ്‌സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം). 30000 രൂപ ശമ്പളം ലഭിക്കും.
പ്രായപരിധി: 18-30
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 21ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."