അറിഞ്ഞു പഠിക്കാം ആക്ച്വറിയല്‍ സയന്‍സ്; മികച്ച കരിയര്‍ സാധ്യതകള്‍
പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]
ഇന്‍ഷൂറന്‍സാണ് ആക്ച്വറികളുടെ പ്രധാന മേഖല. ഇന്‍ഷൂറന്‍സ് സേവനങ്ങളുടെ രൂപകല്‍പന, പ്രീമിയം നിശ്ചയിക്കല്‍, അസറ്റ് ലയബിലിറ്റി മാനേജ്മെന്റ്, റിസര്‍ച്ച് & അനാലിസിസ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ്, റിസ്‌ക്ക് മാനേജ്മെന്റ് തുടങ്ങിയവയില്‍ ആക്ച്വറികളുടെ സംഭാവന നിര്‍ണായകമാണ്. ഗവണ്‍മെന്റ് മേഖലയിലും ആരോഗ്യമേഖല, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയിലും ആക്ച്വറികള്‍ക്ക തൊഴിലവസരങ്ങളുണ്ട്.
എങ്ങിനെ ആക്ച്വറിയാകാം ?
പ്രത്യേകം പരീക്ഷ വിജയിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മുംബൈ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ (IAI) നടത്തുന്ന ആക്ച്വറിയല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ACET) ആണ് എഴുതേണ്ടത്. പ്ലസ്ടു വാണ് അടിസ്ഥാന യോഗ്യത. വര്‍ഷത്തില്‍ രണ്ടുതവണ പരീക്ഷയുണ്ട്. ജൂണിലും ഡിസംബറിലും. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം. 70 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂര്‍ പരീക്ഷയാണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ്, ഡേറ്റ ഇന്റര്‍പ്രട്ടേഷന്‍, ലോജിക്കല്‍ റീസണിങ് തുടങ്ങിയവയില്‍നിന്നാണ് ചോദ്യങ്ങള്‍. പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടി യോഗ്യത നേടുന്നവര്‍ക്ക് സ്റ്റുഡന്റ് മെമ്പര്‍ഷിപ്പിന് അപേക്ഷിക്കാം. പരീക്ഷാ ഫലം വന്ന് മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണം. തുടര്‍പഠനത്തിലൂടെ വിവിധ പരീക്ഷകള്‍ വിജയിച്ച് അസോസിയേറ്റ്ഷിപ്പ്, ഫെലോഷിപ്പ് എന്നീ ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് നേടി, രജിസ്റ്റേര്‍ഡ് ആക്ച്വറി യായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. വെബ്സൈറ്റ്: www.acturiesindia.org.
സി.എ, സി.എം.എ, സി.എസ്, എം.ബി.എ (ഫിനാന്‍സ്), ആക്ച്വറിയല്‍ സയന്‍സില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, എന്‍ജിനീയറിങ് ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് സ്റ്റുഡന്റ് മെമ്പര്‍ഷിപ്പിന് നേരിട്ട് അപേക്ഷിക്കാം. യു.കെ ആസ്ഥാനമായുള്ള ദി ഇന്‍സ്റ്റിറ്റ്യൂട്ട് & ഫാക്കല്‍റ്റി ഓഫ് ആക്ച്വറീസ് (IFoA) വഴിയും ആക്ച്വറിയാകാനുള്ള അവസരമുണ്ട്. (www.actuaries.org.uk). കൂടാതെ ദി ആക്ച്വറിയല്‍ സൊസൈറ്റി ഓഫ് സൗത്ത് ആഫ്രിക്ക (AS-SA), ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഓസ്ട്രേലിയ , യു.എസ് ആസ്ഥാനമായ കാഷ്വല്‍റ്റി ആക്ച്വറിയല്‍ സൊസൈറ്റി (CAS), സൊസൈറ്റി ഓഫ് ആക്ച്വറീസ് (SOA) തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയും ആക്ച്വറിയാകാന്‍ സാധിക്കും.
പഠനാവസരങ്ങള്‍
ആക്ച്വറിയല്‍ സയന്‍സില്‍ വിവിധ പ്രോഗ്രാമുകള്‍ നല്‍കുന്ന പ്രധാന സ്ഥാപനങ്ങളെ പരിചയപ്പെടാം.
എം.എസ്.സി ഇന്‍ ആക്ച്വറിയല്‍ സയന്‍സ്: കേരള സര്‍വകലാശാല (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡെമോഗ്രഫി), സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ & റിസര്‍ച്ച് കോട്ടയം, മാര്‍ അത്തനേഷ്യസ് കോളജ് കോതമംഗലം, ക്രൈസ്റ്റ്, മദ്രാസ്, അമിറ്റി സര്‍വകലാശാലകള്‍, ബിഷപ്പ് ഹെബര്‍ കോളജ് തിരുച്ചിറപ്പള്ളി.
പി.ജി ഡിപ്ലോമ ഇന്‍ ആക്ച്വറിയല്‍ സയന്‍സ്: അലിഗഢ്, മുംബൈ, അണ്ണാമലൈ, ഗുജറാത്ത് സര്‍വകലാശാലകള്‍,
ബി.എസ്.സി ആക്ച്വറിയല്‍ സയന്‍സ്: അമിറ്റി സര്‍വകലാശാല ബി.കോം ആക്ച്വറിയല്‍ മാനേജ്മെന്റ്: ഭാരതിയാര്‍ സര്‍വകലാശാല കോയമ്പത്തൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."