HOME
DETAILS
MAL
ഇടുക്കി സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
May 25 2024 | 12:05 PM
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ആള് മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയില്‍ ബൈജു ജോസ് (47) ആണ് ഇന്ന് രാവിലെ മരിച്ചത്. പനി ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ മാസം 22ന് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളതിനാല്‍ മരണകാരണം ഡെങ്കിയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."