ഓസ്ട്രേലിയയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സ്കോളർഷിപ്പ്: സിഡ്നി സ്കോളേഴ്സ് ഇന്ത്യ ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനം ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയയിൽ ഒട്ടനവധി സ്കോളർഷിപ്പുകൾ ആണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ്പ്. ഇതിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജൂൺ 2 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.
ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ ചെയ്യുന്നവർക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സർവകലാശാലയിൽ യുജി പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകിയവരും കോഴ്സ് തുടങ്ങിയിട്ടില്ലാത്തവരും ആയിരിക്കണം. പ്രതിവർഷം 40,000 ഡോളറാണ് - 33,27,654 രൂപ സ്കോളർഷിപ്പ് തുക.
28 ഇന്ത്യൻ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അവസരമുള്ളത്.
നാല് വർഷം വരെയുള്ള ഏതെങ്കിലും ബിരുദത്തിന് പ്രതിവർഷം 3 x $40,000.
ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 10 x $20,000 ഒന്നാം വർഷ സ്‌കോളർഷിപ്പുകൾ.
ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 15 x $10,000 ഒന്നാം വർഷ സ്‌കോളർഷിപ്പുകൾ.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം sydney.edu.au
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."