ഇന്ത്യക്ക് വെല്ലുവിളിയായി പാകിസ്ഥാൻ മാമ്പഴം
യുഎഇയിലെ മാമ്പഴ വിപണിയിലെ കരുത്തുറ്റ സാന്നിധ്യമായ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി പാകിസ്ഥാൻ. നിലവിൽ ഏറ്റവുമധികം മാമ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുഎഇയിൽ വലിയൊരു വിപണന സാധ്യതയാണ് ഇന്ത്യൻ മാമ്പഴങ്ങൾക്കുള്ളത്. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനും യുഎഇയിലേക്ക് മാമ്പഴം കയറ്റുമതി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ 192 കണ്ടെയ്നറുകളിൽ 4,600 ലേറെ സിന്ധ്രി ഇനത്തിൽപ്പെട്ട മാമ്പഴങ്ങൾ പാകിസ്ഥാനിൽ നിന്ന് യുഎഇ വിപണിയിലേക്ക് എത്തി എന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യൻ കയറ്റുമതിയെ മന്ദീഭവിച്ചിട്ടുണ്ട്. രുചിയിലും ഗുണത്തിലും മുൻപന്തിയിലുള്ള പാകിസ്ഥാൻ സിന്ധ്രി മാമ്പഴങ്ങൾക്ക് ആഗോളതലത്തിൽ നല്ല മാർക്കറ്റാണുള്ളത്. സിന്ധ്രിക്ക് പുറമേ സരോളി, ഫജ്രി, ലാൻഗ്ര തുടങ്ങിയ ഇനങ്ങൾക്കും നല്ല മാർക്കറ്റുകൾ ആഗോള വിപണി ഒരുക്കി നൽകുന്നുണ്ട്.
പാകിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു ഉണർവാണ് മാമ്പഴ കയറ്റുമതി വഴി കൈവരിക്കാൻ കഴിഞ്ഞത്. ഇന്ത്യയെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് മാമ്പഴം ലഭ്യമാക്കാനും പാകിസ്ഥാന് കഴിയുന്നുണ്ട്. ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും മാമ്പഴ കയറ്റുമതി വ്യാപിപ്പിക്കാനാണ് പാക്കിസ്ഥാൻ തീരുമാനം. വർഷാവസാനം 750 കോടി ആണ് ഇതിലൂടെ പാകിസ്താൻ ലക്ഷ്യമിടുന്നത്. ചരക്കു നികുതിയിൽ വർധന വരുത്തിയത് ഇന്ത്യയിൽ കയറ്റുമതിയെ നന്നായി ബാധിച്ചിട്ടുണ്ട്.
നിലവിൽ രാജ്യത്തിന്റെ 40 ശതമാനത്തോളം മാമ്പഴ കയറ്റുമതിയും യുഎഇയിലെക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."