പ്രമേഹരോഗികളെ നിങ്ങള്‍ക്കും മാമ്പഴം കഴിക്കാം... ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
രുചികരവും പോഷകഗുണമുള്ളതുമായ മാമ്പഴം എല്ലാവര്‍ക്കും പ്രിയപ്പെട്ട പഴങ്ങളില്‍ ഒന്നാണ്. മാമ്പഴത്തില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, കോപ്പര്‍, ഫോളേറ്റ്, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഒപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മാമ്പഴം വളരെ മധുരമുള്ളതിനാല്‍, പ്രമേഹരോഗികള്‍ക്ക് മാമ്പഴം സുരക്ഷിതമല്ലെന്നും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുമെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ചില ലളിതമായ മുന്‍കരുതലുകളെടുത്താല്‍ പ്രമേഹരോഗികള്‍ക്കും മാമ്പഴം ആസ്വദിച്ച് കഴിക്കാം.
1. അളവ്
പ്രമേഹരോഗികള്‍ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ മാമ്പഴം കഴിക്കരുതെന്ന് വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. 'ഒരു ഇടത്തരം മാങ്ങയില്‍ ഏകദേശം 50 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതിനാല്‍ നിങ്ങള്‍ ഒരു ദിവസം പകുതി മുതല്‍ ഒരു മാങ്ങ വരെ കഴിക്കാവുന്നതാണ്.
2.ഭക്ഷണം ക്രമീകരിക്കുക
മാമ്പഴം കഴിക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് സന്തുലിതമാക്കുന്നതിന്, ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
മാമ്പഴം കഴിക്കുന്നതിന് മുമ്പ് ഒരു കപ്പ് നാരങ്ങാവെള്ളത്തില്‍ കുതിര്‍ത്ത ചിയ വിത്ത് അല്ലെങ്കില്‍ കുതിര്‍ത്ത ബദാം, വാല്‍നട്ട് എന്നിവ കഴിക്കാം. ഇത് മാമ്പഴം കഴിച്ചതിന് ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.
3. സമയക്രമീകരണം
പ്രമേഹരോഗികള്‍ ശരിയായ സമയത്ത് മാമ്പഴം കഴിക്കേണ്ടത് പ്രധാനമാണ്. നടത്തത്തിനും വ്യായാമത്തിനും മുമ്പുള്ളതുപോലെ നിങ്ങളുടെ സജീവ സമയത്തിന് മുമ്പ് ഇത് കഴിക്കാന്‍ ശ്രമിക്കുക.
4. ശരിയായ രൂപത്തില്‍ കഴിക്കുക
പ്രമേഹരോഗികള്‍ പഴങ്ങള്‍ അവയുടെ സ്വാഭാവിക രൂപത്തില്‍ കഴിക്കണം. അതുപോലെ, മാമ്പഴം അതേപടി കഴിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയാന്‍ ജ്യൂസുകളോ ഷേക്കുകളോ ഒഴിവാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."