HOME
DETAILS

വാക്‌സിന്‍ നല്‍കിയില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ചതില്‍ ആശുപത്രിക്കെതിരേ കുടുംബം

  
Web Desk
May 31 2024 | 09:05 AM

Family against hospital for child's death due to rabies

ആലപ്പുഴ: പേവിഷബാധയേറ്റ് എട്ടു വയസ്സുള്ള കുട്ടി  മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വേണ്ട വിധത്തില്‍ പരിശോധിച്ചില്ലെന്നും വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍.  രണ്ടുപ്രാവശ്യം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവയ്പ് നല്‍കിയില്ലെന്ന് മുത്തച്ഛനും കുറ്റപ്പെടുത്തി. ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്.

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ വരുന്നതു കണ്ട ദേവനാരായണന്‍ കയ്യിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണനെ ആക്രമിക്കാന്‍ വന്നു. ഓടിയ കുട്ടി സമീപത്തെ ഓടയില്‍ വീഴുകയും കൂടെ നായയും ഓടയിലേക്ക് ചാടുകയായിരുന്നു. മൂന്നു ദിവസം മുമ്പ് ദേവനാരായണന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങുകയും ഭക്ഷണം കഴിക്കാതാകുകയും ചെയ്തു.

തുടര്‍ന്ന് കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മുല്ലക്കര എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ദേവനാരായണന്‍. എന്നാല്‍ നായ കടിച്ചതായി ദേവനാരായണന്റെ ബന്ധുക്കള്‍ പറഞ്ഞിട്ടില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. നടന്നുപോയപ്പോള്‍ തട്ടി വീണു എന്നാണ് പറഞ്ഞതെന്നും സൂപ്രണ്ട് ഡോ. സുനില്‍ വ്യക്തമാക്കി. പട്ടി ഓടിച്ചതായി പോലും പറഞ്ഞിട്ടില്ല. പട്ടി കടിച്ചു എന്നു പറഞ്ഞാല്‍ ആശുപത്രിയില്‍ വാക്സിന്‍ ഉണ്ടെന്നും അത് നല്‍കുമായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago