മഴക്കാലത്ത് പാമ്പുകള്‍ വീടിനുള്ളില്‍ കടക്കുമെന്ന് ഭയമുണ്ടോ? വെളുത്തുള്ളിയും സവാളയും കൊണ്ട് പ്രശ്‌നം പരിഹരിക്കാം
മഴക്കാലമായാല്‍ പലരും നേരിടുന്ന പ്രശ്‌നമാണ് ഇഴജന്തുക്കള്‍ വീടിനുള്ളില്‍ കടക്കുന്നത്. മഴക്കാലത്ത് പാമ്പുകളുടെ വാസസ്ഥലങ്ങള്‍ ഇല്ലാതാകുന്നതും, കഠിനമായ തണുപ്പുമാണ് പാമ്പുകളുടെ നമ്മുടെ വീടുകളിലേക്കും പത്തായങ്ങളിലേക്കുമൊക്കെ ആകര്‍ഷിക്കുന്നത്.മഴക്കാലത്ത് പൊത്തുകള്‍, മാളങ്ങള്‍ എന്നിവ വീടിന് സമീപത്ത് ഉണ്ടെങ്കില്‍ അത് അടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം കൂടാതെ വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെയും ചപ്പുചവറുകള്‍ കൂട്ടിയിടാതെയും നോക്കേണ്ടതാണ്.
പാമ്പുകളെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വെളുത്തുള്ളിയും സവാളയും. കാരണം, അവയില്‍ സള്‍ഫോണിക് ആസിഡ് എന്നറിയപ്പെടുന്ന ഒരു ഘടകം (sulfonic acid) അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയുടെയും സവാളയുടെയും ഗന്ധം പാമ്പുകളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി നീരും വെള്ളവും ചേര്‍ത്ത് വീടിന് ചുറ്റും സ്‌പ്രേ ചെയ്യുന്നത് പാമ്പുകളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കും. മറ്റൊന്ന് സവാള നീര് വെള്ളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യുന്നതും പാമ്പുകള്‍ അകറ്റാന്‍ സഹായിക്കുന്നു.
ഇതിന് പുറമെ പ്രാണികളെയും ഇഴജന്തുകളെയും അകറ്റി നിര്‍ത്താനുള്ള മറ്റൊരു മാര്‍ഗമാണ് ചെണ്ടുമല്ലി
ഇവ കൊതുകുകളെ അകറ്റാന്‍ ഉപയോഗിക്കുന്നു. ചെണ്ടുമല്ലിയില്‍ നിന്നുള്ള ഗന്ധമാണ് ഇഴജന്തുക്കളെയും മൃഗങ്ങളെയും അകറ്റി നിര്‍ത്തുന്നത്. നട്ടുവളര്‍ത്താന്‍ എളുപ്പമുള്ള ഇവയ്ക്ക് പതിവായി സൂര്യനും ഈര്‍പ്പമുള്ള മണ്ണും ആവശ്യമാണ്. ചെണ്ടുമല്ലി പോലുള്ള ചെടികള്‍ വീടിന്റെ അതിരുകളില്‍ വച്ച് പിടിപ്പിക്കാവുന്നതാണ്.
ഈ പൂക്കളുടെ ഗന്ധം പാമ്പുകള്‍ക്ക് അലോസരമുണ്ടാക്കുന്നതാണ്.ഇതിനൊപ്പം ഗ്രാമ്പൂവും കറുവപ്പട്ടയും എന്നിവ പാമ്പുകളെ അകറ്റുന്നതിന് സഹായിക്കുന്നു. ഗ്രാമ്പൂവും കറുവപ്പട്ടയും ചേര്‍ത്ത വെള്ളം വീടിന് ചുറ്റും തളിക്കുന്നതും പാമ്പുകളെ അകറ്റി നിര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."