പി.എസ്.സി എഴുതാതെ എല്‍.ഡി ക്ലര്‍ക്ക് ആയാലോ? കേരളത്തില്‍ താല്‍ക്കാലിക സർക്കാർ ജോലി; വിവിധ ജില്ലകളിലെ ഒഴിവുകള്‍ ഇങ്ങനെ
1. എല്‍.ഡി/ യു.ഡി ക്ലര്‍ക്ക്
കേരള ഡെന്റല്‍ കൗണ്‍സിലേയ്ക്ക് അന്യത സേവന വ്യവസ്ഥയില്‍ (ഓണ്‍ ഡെപ്യൂട്ടേഷന്‍) ഒരു എല്‍.ഡി ക്ലര്‍ക്ക്/ യു.ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സമാന കൗണ്‍സിലുകളില്‍ ജോലി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dentalcouncil.kerala.gov.in.
2. തെറാപ്പിസ്റ്റ് ഹെല്‍പ്പര്‍ താല്‍ക്കാലിക നിയമനം
തൃപ്പൂണിത്തറ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ തെറാപ്പിസ്റ്റ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് ദിവസ നിയമനം നടക്കുന്നു. 550 രൂപയാണ് ദിവസ വേതനം.
യോഗ്യത
പത്താം ക്ലാസ് വിജയം, അമ്പത് വയസില്‍ താഴെ പ്രായം, ഒരു വര്‍ഷം ക്രിയാക്രമങ്ങളില്‍ സഹായിച്ച് അനുഭവമുള്ളവരായിരിക്കണം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11ന് രാവിലെ 11ന് തൃപ്പൂണിത്തറ ആയൂര്‍വേദ കോളജ് ആശുപത്രി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 04842777489, 048427776043 എന്ന നമ്പറില്‍ ബന്ധപ്പെടുക.
3. സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടക്കുന്നു.
ഒഴിവ്: 02
യോഗ്യത: ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ/ ഡിപ്ലോമ ഇലക്ട്രിക്കല്‍.
താല്‍പര്യമുള്ളവര്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ ഏഴിന് രാവിലെ 10ന് കോളജില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍: www.cpt.ac.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."