ഇന്‍സ്റ്റഗ്രാം റീല്‍സിന് അശ്ലീല കമന്റ് അയച്ചതിന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍
കൊച്ചി: ആലപ്പുഴ സ്വദേശിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റീല്‍സ് കണ്ട് മൂവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയച്ചു. ഇതിനെ തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരേ ഏലൂര്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ സംഭവത്തില്‍ സ്വമേധയാല്‍ കേസെടുക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിനായി പൊലീസ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുകയും ചെയ്തു.
ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി 20 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് യുവാവിനെയും കുടുംബത്തെയും യുവതിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അഞ്ച് ലഷം രൂപ നല്‍കാമെന്ന് കുടുംബം സമ്മതിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപ ആലുവ സ്വദേശിയായ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. മുവാറ്റുപുഴ സ്വദേശിയായ യുവാവിന്റെ സഹോദരിയുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. സഹോദരിക്ക് നല്കിയ സ്വര്‍ണം ഉള്‍പ്പെടെ പണയപ്പെടുത്തിയാണ് ബാക്കി മൂന്ന് ലക്ഷം രൂപ നല്കാന് കുടുംബം തയാറായത്. ഇക്കാര്യം പൊലീസ് അറിയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്നാണ് യുവതി ഉള്‍പ്പെടുന്ന മൂവര്‍ സംഘം അറസ്റ്റിലാകുന്നത്. സിനിമ രംഗവുമായി ബന്ധപ്പെട്ട ആവശ്യത്തിന് 20 ലക്ഷം രൂപ വേണമായിരുന്നു. ഇതിനു വേണ്ടിയാണ് പണം ചോദിച്ചതെന്നാണ് പ്രതികള്‍ നല്കിയ മൊഴി.
യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ലക്ഷ്യം. കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിനി ജസ് ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശിയായ സല്മാന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ യുവാവില്‍ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപയും തട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."