പൈതൃകത്തിന്റെ ഓർമ്മകൾ അയവിറക്കി ജുബൈൽ എസ് ഐ സി വാർഷികം ആഘോഷിച്ചു
ദമാം: കര്‍മ്മ രംഗത്ത് 16 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിമൂന്നാമത് ഔദ്യോഗിക പ്രവാസ സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) സഊദി ദേശീയ കമ്മിറ്റിയുടെ കീഴിലെ എസ് ഐ സി ജുബൈൽ കമ്മിറ്റി വാർഷികം ആഘോഷിച്ചു. സമസ്ത സത്യ സരണിയുടെ വെളളി വെളിച്ചം പകർന്നു നൽകിയ ദിശാബോധവും ലക്ഷ്യബോധവും കൈമുതലാക്കി പതിനാറ് വർഷം പിന്നിട്ട ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ വാർഷിക സമ്മേളനം വെള്ളിയാഴ്ച ജുബൈൽ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടന്നു.
സമസ്ത ഇസ്‌ലാമിക് സെൻററിൻെറ പ്രവർത്തന ചരിത്രത്തിൽ ആദ്യമായി മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഭരണസമിതി നിലവിൽ വന്നത് ജുബൈലിലായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് മത ഭൗതിക വിദ്യാഭ്യാസ രംഗത്തും മത പ്രബോധന രംഗത്തും വ്യക്തമായ കാൽപ്പാടുകൾ തീർക്കാൻ എസ്.ഐ.സി ജുബൈൽ കമ്മിറ്റിക്ക് സാധിച്ചു. പശ്ചിമ ബംഗാളിലെ ഭീംപൂർ പ്രദേശത്ത് ഉയർന്ന് വരുന്ന ദാറുൽ ഫൗസ് ഇസ്‌ലാമിക് സെന്ററും ജുബൈലിൽ പ്രവർത്തിക്കുന്ന ദാറുൽ ഫൗസ് മദ്രസയും പ്രവർത്തകരുടെ അഭിമാന സൗധങ്ങളാണ്.
ഏവരുടെയും പ്രശംസകൾ നേടിയ വിഖായ സന്നദ്ധ സംഘവും സേവനം മാത്രം മുഖമുദ്രയാക്കി നടത്തി വരുന്ന വാദീനൂർ ഉംറ സർവ്വീസും ഉൾപ്പെടെ വ്യത്യസ്തമായ പദ്ധതികൾ ജുബൈൽ എസ്‌ഐസി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നിരവധി ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നണ്ട്.
വാർഷിക പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സുലൈമാൻ അൽ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി ഇസ്മായിൽ ഹുദവി സ്വാഗതവും നാഷണൽ കമ്മിറ്റി സെക്രട്ടറി റാഫി ഹുദവി ഉദ്ഘാടനവും നിർവ്വഹിച്ചു. ഉമർ അലി ഹസനി അറക്കൽ ദമാം മുഖ്യ പ്രഭാഷണം നടത്തി. വ്യക്തമായ കാഴ്ചപ്പാടുകളോടെ സത്യസന്ധമായ സംഘടന പ്രവർത്തനമാണ് ജുബൈൽ കമ്മിറ്റിയെ ഈ ഒന്നര പതിറ്റാണ്ടിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഴയകാല അനുഭവങ്ങളും ആദ്യകാല പ്രവർത്തകരെയും ഓർത്തെടുത്ത സദസ്സിൽ ശിഹാബുദ്ദീൻ ബാഖവി (ഉപദേശകസമിതി, സഊദി നാഷണൽ കമ്മിറ്റി) ഷെജീർ കൊടുങ്ങല്ലൂർ (വിഖായ കൺവീനർ, സഊദി നാഷണൽ കമ്മിറ്റി) മനാഫ് മാത്തോട്ടം (ട്രഷറർ, ഈസ്റ്റേൺ സോൺ കമ്മിറ്റി), അബ്ദുൽ കരീം ഹാജി (വൈസ് പ്രസിഡന്റ്, ജുബൈൽ സെൻട്രൽ കമ്മിറ്റി), വിവിധ ഏരിയ കമ്മറ്റി പ്രതിനിധികളായി ഇർഷാദ് മലയമ്മ, ഷാഫി ചേലേമ്പ്ര, അബ്ദു സമദ് കണ്ണൂർ, ജുനൈദ് കണ്ണൂർ, ഫസൽ റഹ്മാൻ കോട്ട, ലത്തീഫ് ചാലിയം എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് സെക്രട്ടറി മുഹമ്മദ് ഇർജാസ് മൂഴിക്കൽ നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."