ശർഖിയ്യ റൈഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദമാം: സഊദി അറേബ്യൻ കിഴക്കൻ പ്രവിശ്യയിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻെ കീഴിലുള്ള മദ്റസകളിലെ അധ്യാപകരുടെ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ശർഖിയ്യ റൈഞ്ച് 2024 -25 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ നാസർ ദാരിമി കമ്പിൽ അൽകോബാർ അധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി നിലമ്പൂർ ഉദ്ഘാടനം ചെയ്തു.
എസ് ഐ സി നാഷണൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി മാഹിൻ വിഴിഞ്ഞം തെരഞ്ഞെടുപ്പ് നിയന്ത്രിചു. സഊദി നേതാക്കളായ ഇബ്രാഹിം ഓമശ്ശേരി, അബ്ദുൽ റഹ്മാൻ പൂനൂർ, ഇഖ്ബാൽ ആനമങ്ങാട്, അമീൻ അൽകോബാർ പ്രസംഗിച്ചു. മജീദ് മാസ്റ്റർ വാർഷിക വരവ് ചിലവ് റിപ്പോർട്ടും നൗഷാദ് ദാരിമി ചാലിയം വാർഷിക പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. നൗഫൽ ഫൈസി അൽഹസ്സ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: അബ്ദുൽ നാസർ ദാരിമി കോബാർ, വൈസ് പ്രസിഡന്റുമാർ: മുസ്തഫ ദാരിമി നിലമ്പൂർ, ഇബ്രാഹിം ദാരിമി ജുബൈൽ, മുനീർ ദാരിമി റഹീമ, ബഷീർ ബാഖവി. ജനറൽ സെക്രട്ടറി: അബ്ദുൽ മജീദ് മാസ്റ്റർ വാണിയമ്പലം: ജോയിൻറ് സെക്രട്ടറിമാർ: നൗഷാദ് ദാരിമി ചാലിയം ദമാം, നൗഫൽ മൗലവി ജുബൈൽ, നജ്മുദ്ധീൻ മാസ്റ്റർ ദമാം, ഹാഫിസ് ശരീഫ് മൗലവി അൽഹസ്സ. ട്രഷറർ: നൗഫൽ ഫൈസി അൽഅഹ്സ. പരീക്ഷാ ബോർഡ് ചെയർമാൻ: ജലാൽ മൗലവി, പരീക്ഷാ ബോർഡ് വൈസ് ചെയർമാൻ: മൂസ അസ്അദി. എസ് കെ എസ് ബി വി ചെയർമാൻ: അഷ്റഫ് അഷ്റഫി ദമാം. വൈസ് ചെയർമാൻ: സവാദ് ഫൈസി വർക്കല. എസ് കെ എസ് ബി വി കൺവീനർ: സജീർ അസ്അദി കോബാർ. ജോ: കൺവീനർ, വിടി മുഹമ്മദ് മൗലവി കോബാർ, ജില്ലാ പ്രതിനിധി: അബ്ദുൽ റഹ്മാൻ ദാരിമി അൽഅഹ്സ, മാനേജ്മെന്റ് പ്രതിനിധികൾ: അമീൻ കോബാർ, നൗഷാദ് ഖഫ്ജി. ഐടി കോഡിനേറ്റർ: ഇസ്മായിൽ ഹുദവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."