HOME
DETAILS

എവിടെ ഒപ്പിടണം സാറേ... സ്‌കൂള്‍ തുറക്കുന്ന ദിനത്തിലും അനിശ്ചിതത്വത്തില്‍  നിരവധി  ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍

  
Web Desk
June 03 2024 | 03:06 AM

Where to sign sir...

നിലമ്പൂര്‍: മധ്യവേനലവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്‍ തുറക്കുമ്പോള്‍ തങ്ങള്‍ ഏത് സ്‌കൂളില്‍പോയി ഒപ്പിടണമെന്ന്പ്രിന്‍സിപ്പല്‍മാരോട് ചോദ്യമുന്നയിക്കുകയാണ് നിരവധി ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍.സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വം ഇവരെ വലയ്ക്കുന്നതിന് ഇനിയും പരിഹാരമായില്ല. കോടതി നടപടികള്‍ നീണ്ടു പോയതോടെ സ്‌കൂള്‍ തുറക്കുമ്പോള്‍ എവിടെ ജോലിക്ക് ഹാജരാവണമെന്നു പോലും വ്യക്തതയില്ലാത്ത അവസ്ഥയിലാണ് ഒരു വിഭാഗം   അധ്യാപകര്‍.  

സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച എണ്ണായിരത്തോളം  പേരെയും  അനിശ്ചിതത്വം ബാധിക്കുമെങ്കിലും ഇതില്‍ 400 പേര്‍ക്കാണ് ഇന്ന് ഏതു സ്‌കൂളിലാണ് ജോലിക്കുപോകേണ്ടത് എന്നുപോലും വ്യക്തതയില്ലാത്തത്. 2024 ഫെബ്രുവരി 16 നാണ് എണ്ണായിരത്തോളം ഹയര്‍ സെക്കന്‍ഡറി  അധ്യാപകര്‍ ഉള്‍പ്പെട്ട സ്ഥലംമാറ്റ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിക്ക അധ്യാപകരും മാറ്റം ലഭിച്ച സ്‌കൂളുകളില്‍ ചേര്‍ന്നു.  

ന്നാല്‍  മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ്  പട്ടികയെന്ന്  ആരോപിച്ച് ഒരു കൂട്ടം അധ്യാപകര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ ഫെബ്രുവരി 21 ന്  സ്ഥലംമാറ്റ നടപടികള്‍ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ഇതോടെ മാതൃവിദ്യാലയത്തില്‍ നിന്ന് വിടുതല്‍ നേടി ചട്ട പ്രകാരമുള്ള ജോയ്നിങ് ടൈം എടുത്തവര്‍ക്കും വകുപ്പുതല പരിശീലനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും സ്ഥലംമാറ്റം ലഭിച്ച സ്‌കൂളുകളില്‍ ചേരാന്‍ സാധിക്കാത്ത അവസ്ഥയും സംജാതമായി. അതിനിടെ നിലവിലുള്ളത് പ്രകാരം സ്ഥലംമാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്ഥലംമാറ്റ ലിസ്റ്റിലുള്‍പ്പെട്ട അധ്യാപകര്‍  ഹൈക്കോടതിയെ സമീപിച്ചു.

ഇതോടെ  ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ്  ജൂണ്‍ 3 വരെ സ്ഥലംമാറ്റ നടപടികളെ ബാധിക്കരുതെന്ന ഇടക്കാല വിധി ഹൈക്കോടതി പുറപ്പെടുവിച്ചു.  തുടര്‍ന്ന് ട്രൈബ്യൂണലിലും ഹൈക്കോടതിയിലുമായി സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഹരജികള്‍ പല തവണയായി വന്നെങ്കിലും അന്തിമ ഉത്തരവ് നീണ്ടു പോവുന്ന സാഹചര്യമാണ് ഉണ്ടായത്. 

പട്ടികയില്‍ പകുതിയിലേറെപ്പേരും അന്യ ജില്ലകളിലേക്ക് സ്ഥലം മാറ്റം ലഭിച്ചവരാണ്. വിദൂര സ്ഥലങ്ങളിലേക്ക് മാറ്റം ലഭിച്ചവര്‍ക്ക് താമസസ്ഥലം ക്രമീകരിക്കല്‍, മക്കളുടെ വിദ്യാഭ്യാസം, തങ്ങളോടൊപ്പമുള്ള പരസഹായം വേണ്ട മാതാപിതാക്കളുടെ സംരക്ഷണം എന്നിവയും അനിശ്ചിതത്വത്തിലായി.  സ്ഥലംമാറ്റം തീരുമാനമാവാത്തതിനാല്‍ മക്കളെ എവിടെ, ഏതു സ്‌കൂളില്‍ ചേര്‍ക്കണമെന്ന തീരുമാനം പോലുമാവാതെ  അധ്യാപകരും വിഷമവൃത്തത്തിലാണ്.

 സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍ സ്ഥലം മാറ്റം ലഭിച്ച സ്‌കൂളിലേക്ക് മാറാത്തതു കാരണം പഴയ സ്‌കൂളില്‍ നിന്നുതന്നെയാണ് ഇവര്‍ക്ക്  ശമ്പളം നല്‍കിയിരുന്നത്. ഇതിനായി ഓരോ മാസവും പ്രത്യേക ഉത്തരവുകള്‍ ഇറക്കണം. മെയ് മാസത്തിലെ ശമ്പളവുമായി ബന്ധപ്പെട്ട ഉത്തരവ് വരാത്തതു കാരണം ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ശമ്പളം വാങ്ങാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago