വിദേശ തൊഴിൽ: വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളെ എളുപ്പം മനസ്സിലാക്കാം, ഈ വഴി ഉപയോഗിച്ചാൽ
വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വ്യാജ ഏജൻസികളുടെ തട്ടിപ്പിനിരയാകുന്ന നിരവധി വാർത്തകൾ അടുത്തകാലത്തായി പുറത്തു വരുന്നുണ്ട്. വിദേശ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപായി അതിൻ്റെ സുതാര്യ സ്രോതസ്സ് അന്വേഷിക്കുകയാണ് തൊഴിലന്വേഷകർ ആദ്യം ചെയ്യേണ്ടത്. ഔദ്യോഗിക ഇടങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ ആണോ എന്ന് ആദ്യം പരിശോധിക്കണം.
ഇതിന് വിദ്യാർത്ഥികളെ സഹായിക്കാൻ കഴിയുന്ന ഒരു രീതിയാണ് MEA വെബ്സൈറ്റ് മുന്നോട്ടുവെക്കുന്നത്. നിയമവിരുദ്ധവും അനധികൃതമായ തൊഴിൽ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ ലിസ്റ്റുകൾ ആണ് MEA യിലുള്ളത്. ഇത് ദിവസവും അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ടെന്നാണ് പ്രത്യേകത. അനധികൃതമായി തൊഴിൽ ദാതാക്കളെ കണ്ടെത്തുമ്പോൾ അവരുടെ വിശദാംശങ്ങൾ വെബ്സൈറ്റ് വഴി പുറത്തുവിടും. ഇത്തരത്തിൽ തൊഴിൽ അന്വേഷിക്കുന്നതിന് മുൻപായി വെബ്സൈറ്റിൽ കയറി വ്യാജ തൊഴിൽദാതാക്കൾ ആണോ നിങ്ങൾക്ക് ജോലി ഓഫർ ചെയ്തിരിക്കുന്നത് എന്ന് പരിശോധിക്കാം.
ഇതിനായി ചെയ്യേണ്ടത്
MEA ഔദ്യോഗിക വെബ്സൈറ്റിൽ https://www.emigrate.gov.in/#/emigrate
കയറുകയും റിക്രൂട്ടിംഗ് ഏജന്റ് എന്ന ടാബിന് താഴെയായി കാണുന്ന റിക്രൂട്ടിങ് ഏജന്റ് ലിസ്റ്റ് എന്ന കോളത്തിൽ ക്ലിക്ക് ചെയ്യുക. ശേഷം ഒരു പുതിയ പേജിലേക്ക് റീ ഡയറക്ട് ചെയ്തു കയറാൻ കഴിയും. അവിടെ നമുക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു പിഡിഎഫ് ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. ഈ വെബ്സൈറ്റിൽ തന്നെ റിക്രൂട്ടിങ് ഏജന്റ് ടാബിന് താഴെയായി ലിസ്റ്റ് ഓഫ് അൺരജിസ്ട്രേഡ്/ഇല്ലീഗൽ ഏജൻസിസ് എന്ന ടാബ് കാണാം. ഇതിൽ നിന്ന് നിയമ വിരുദ്ധ സ്ഥാപനങ്ങളുടെ ലിസ്റ്റ് ആക്സസ് ചെയ്യാൻ കഴിയും.
ഇനി തൊഴിലന്വേഷകർ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അക്രഡിറ്റേഷനും മറ്റു വിവരങ്ങളും അന്വേഷിച്ച് അറിഞ്ഞിരിക്കണം. പലപ്പോഴും സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമ്പോൾ ആധികാരികതയുള്ളതും വസ്തുനിഷ്ടവുമായ വെബ്സൈറ്റുകൾ വിവരശേഖരണത്തിനായി ഉപയോഗിക്കണം. ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റുകൾ നിലവിലുണ്ട്. ഇവ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലീഗൽ സൈഡുകളും പരിശോധിക്കാം. മാനേജ്മെൻ്റ് സംബന്ധിക്കുന്ന വിവരങ്ങൾ, സ്ഥാപനത്തിന്റെ ലൊക്കേഷൻ, മറ്റു ചിത്രങ്ങൾ തുടങ്ങിയവയൊക്കെ അധിക വിവരങ്ങൾ നൽകുന്നതിന് സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."