UPയില്‍ ബി.ജെ.പി അടിപതറുന്നു; അമേത്തിയില്‍ സ്മൃതി ഇറാനി പിന്നില്‍; മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി മുന്നില്‍
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കോട്ടയായി പാര്‍ട്ടി വിശേഷിപ്പിച്ച ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അടിപതറുന്നു. 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പുറത്തുവരുന്ന ആദ്യ ഫലസൂചനകളില്‍ ഇന്‍ഡ്യാ മുന്നണിയും എന്‍.ഡി.എയും ഏറെക്കുറേ ഒപ്പത്തിനൊപ്പമാണ്.
കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലങ്ങളായ റായ്ബറേലിയിലും അമേത്തിയിലും ഇന്‍ഡ്യാ മുന്നണിയാണ് മുന്നില്‍. അമേത്തിയില്‍ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ പിന്നിലാക്കി ഇന്‍ഡ്യ മുന്നണിയുടെ കെ.എല്‍ ശര്‍മ കരുത്തറിയിച്ചു. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും മുന്നിട്ട് നില്‍ക്കുന്നു. യു.പിയിലെ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്‍ഡ്യ മുന്നണിയുടെ അജയ് റായിയോട് പിന്നില്‍ നില്‍ക്കുന്നതാണ് മറ്റൊരു ശ്രദ്ധേയ ഫലം.
6000ഓളം വോട്ടുകള്‍ക്കാണ് മോദി പിന്നിലുള്ളത്. യു.പി പിസിസി അധ്യക്ഷനനാണ് അജയ് റായ്.
കനൗജില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും ഗുജറാത്തിലെ ഗാന്ധിനഗറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുന്നിലാണ്.
Smriti Irani is trailing Congress's KL Sharma
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."