HOME
DETAILS
MAL
ആറ്റിങ്ങല്‍ ത്രില്ലറില്‍ തീരം തൊട്ട് യു.ഡി.എഫ്; അടൂര്‍ പ്രകാശ് 1708 വോട്ടിന് വിജയിച്ചു
Web Desk
June 04 2024 | 11:06 AM
ആറ്റിങ്ങല്‍: ത്രില്ലര്‍ പോരാട്ടം കണ്ട ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വിജയഭേരി മുഴക്കി യു.ഡി.എഫ്. അവസാന ഫലം പുറത്തുവരുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് 1708 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എതിര് സ്ഥാനാര്‍ഥി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ജോയിയെ തോല്‍പ്പിച്ചു.
ആറ്റിങ്ങല്‍ പോലെ തുടക്കം മുതല്‍ ചങ്കിടിപ്പേറ്റിയ തെരഞ്ഞെടുപ്പാണ് തലസ്ഥാന നഗരയിലും കണ്ടത്. ഒരിടക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ പിന്തള്ളി ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം തരൂര്‍ തന്റെ മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു.
വോട്ടെണ്ണല്‍ അവസാന നിമിഷത്തോടടുക്കുമ്പോള്‍ കേരളത്തില്‍ 18 സീറ്റുകള്‍ ഉറപ്പിച്ച് മുന്നേറുകയാണ് യു.ഡി.എഫ്. തൃശൂരില്‍ എന്‍.ഡി.എയും, ആലത്തൂരില്‍ എല്‍.ഡി.എഫും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."