പ്രസവവേദന വന്നിട്ടും യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയില്ല; വാർഡിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ബന്ധുക്കൾ. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറിയിരുന്നില്ല. തുടർന്ന് വാർഡിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് കഴിഞ്ഞ ഏഴ് ദിവസമായി ഐസിയുവിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് രാത്രി 12.30 യോടെയാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു.
പൊലിസെത്തിയാണ് പ്രതിഷേധിച്ച ബന്ധുക്കളെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ഇവരുടെ ആവശ്യം ആശുപത്രി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10.30 ടെ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 28 നായിരുന്നു സൗമ്യ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. വിഷയത്തിൽ ആശുപത്രിയുടെ വിശദീകരണം വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."