സുനിത വില്യംസ് യാത്ര ചെയ്യാനിരിക്കെ ബഹിരാകാശ പേടകത്തില്‍ ഹീലിയം ചോര്‍ച്ച: പരിഹരിച്ചെന്ന് നാസ
വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടങ്ങുന്നതിനു മുമ്പേ ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തി. നിലവില്‍ യാത്രാപേടകം സുരക്ഷിതമാണ്. ഇന്നു രാത്രി ഒന്‍പതരയ്ക്ക് ശേഷമേ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയുള്ളൂ. ഇന്നലെ രാത്രിയില്‍ 8.22നായിരുന്നു വിക്ഷേപണം.
വിക്ഷേപണത്തിനു മുമ്പ് തന്നെ ഇത് തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോര്‍ച്ചയ്ക്കു പുറമെ രണ്ടിടത്ത് കൂടിയാണ് പുതിയ ചോര്‍ച്ച കണ്ടെത്തിയതും. രണ്ട് ഹീലിയം വാള്‍വുകളും അടച്ച് പ്രശ്നം തല്ക്കാലം പരിഹരിച്ചിട്ടുണ്ടെന്ന് നാസ വ്യക്തമാക്കി. ഇന്ത്യന്‍ വംശജ ബഹിരാകാശ സഞ്ചാരിയായ സുനിതാവില്യംസും ബുഷ് വില്‍മോറുമാണ് പേടകത്തിലെ യാത്രികര്‍.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതരയോടെയാണ് സുനിതാ വില്യംസും ബുഷ് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി പേടകത്തെ ഡോക്കിങ് നടത്തുന്നത്. പിന്നാലെ നിലയത്തില്‍ ഇരുവരും പ്രവേശിക്കുകയും. ഇവിടെ ഏഴു ദിവസം തങ്ങിയ ശേഷമാകും തിരികെ ഭൂമിയിലേക്ക്് എത്തുക. വാണിജ്യാടിസ്ഥനത്തില്‍ സഞ്ചാരികളെ എത്തിച്ച ബഹിരാകാശ നിലയത്തില്‍ പാര്‍പ്പിച്ച് തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന്റെ പരീക്ഷണമാണ് ഈ യത്രയുടെ ലക്ഷ്യം.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ഇന്ത്യന്‍ സമയം രാത്ര 8.22ന് ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകവും വഹിച്ച് അറ്റ്ലസ് ഫൈവ് കുതിച്ചുയര്‍ന്നത്. 58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറിലായിരുന്നു. 2012ല്‍ വീണ്ടും ബഹിരാകാശയാത്ര നടത്തിയ സുനിതാ വില്യംസിന്റെ പേരിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന റെക്കോര്‍ഡ് ഇപ്പോഴുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."