ഇന്ത്യ സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചേക്കും;മോദിയുടെ തട്ടിക്കൂട്ട് സര്‍ക്കാര്‍ 15 ദിവസംപോലും നിലനില്ക്കാന് സാധ്യതയില്ല:മമതാ ബാനര്‍ജി
പശ്ചിമ ബംഗാളില്‍ ബിജെപിക്കെതിരായ പാര്‍ട്ടിയുടെ വന്‍ വിജയത്തിന് പിന്നാലെ എന്‍ഡിഎ സഖ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി, ' സര്‍ക്കാരുകള്‍ ചില അപൂര്‍വ്വ ഘട്ടത്തില്‍ ഒരു ദിവസം മാത്രമേ നിലനില്‍ക്കൂ' എന്ന് പറഞ്ഞു കൊണ്ടായിരുന്നു മമതയുടെ പരിഹാസം. ഇന്‍ഡ്യ സഖ്യം എന്‍ഡിഎയില്‍ നിന്ന് ഉടന്‍ തന്നെ അധികാരം പിടിച്ചെടുക്കുമെന്ന സൂചനയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ പങ്ക് വെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു ദിവസം മുമ്പ് ശനിയാഴ്ച നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സംസാരിച്ച ബാനര്‍ജി, 'നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും' എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാല്‍ തന്റെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്നും പ്രതികരിച്ചു.
'പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഇത്തവണ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു. 400 ലോക്സഭാ സീറ്റുകള്‍ സംസാരിച്ചവര്‍ക്ക് കേവല ഭൂരിപക്ഷം പോലും നേടാന്‍ കഴിഞ്ഞില്ല. ഈ തട്ടിക്കൂട്ട് സര്‍ക്കാര്‍ പതിനഞ്ചു ദിവസമെങ്കിലും നിലനില്‍ക്കുമോ എന്ന് ആര്‍ക്കറിയാം?'- മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."