HOME
DETAILS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചു: 59 കാരൻ അറസ്റ്റിൽ

  
Web Desk
June 10 2024 | 11:06 AM

A 59-year-old man was arrested for raping a minor girl

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച 59-കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് പളിയമ്പ് കുഞ്ഞുമോൻ എന്ന ഉലഹന്നാൻ വർക്കിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

ലൈംഗിക അതിക്രമ കുറ്റത്തിന് ഇദ്ദേഹത്തിനെതിരെ കുറവിലങ്ങാട് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. കുറവിലങ്ങാട് ടൗണിലൂടെ നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്.

സംഭവത്തിൽ സ്റ്റേഷൻ എസ്.എച്ച്.ഒ നോവലിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."