HOME
DETAILS

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

  
Sudev
July 12 2025 | 08:07 AM

England superstar Joe Root broke a record in the third India-England Test

ലോർഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇത്തവണ ഫീൽഡിങ്ങിലാണ് റൂട്ട് റെക്കോർഡിട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഫീൽഡറായി മാറാനാണ് റൂട്ടിന് സാധിച്ചത്. 211 ക്യാച്ചുകളാണ് റൂട്ട് ടെസ്റ്റിൽ നേടിയിട്ടുള്ളത്.

210 ക്യാച്ചുകൾ നേടിയ ഇന്ത്യൻ വന്മതിൽ രാഹുൽ ദ്രാവിഡിനെ മറികടന്നാണ് റൂട്ട് ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. 205 ക്യാച്ചുകൾ നേടിയ മുൻ ശ്രീലങ്കൻ താരം മഹേള ജയവർധനെയാണ് പട്ടികയിലെ മൂന്നാമൻ. 200 ക്യാച്ചുകൾ നേടിയ സ്റ്റീവ് സ്മിത്ത്, ജാക് കാലിസ് എന്നിവരാണ് പട്ടികയിലെ മറ്റുള്ള താരങ്ങൾ. 

മത്സരത്തിൽ മലയാളി താരം കരുൺ നായരുടെ ക്യാച്ച് നേടിയാണ് റൂട്ട് ദ്രാവിഡിനെ മറികടന്നത്. 62 പന്തിൽ നാല് ഫോറുകൾ ഉൾപ്പടെ 40 റൺസ് നേടിയാണ് കരുൺ മടങ്ങിയത്. 

ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയും റൂട്ട് തിളങ്ങിയിരുന്നു.  199 പന്തിൽ 104 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയായത്. 10 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. തന്റെ ടെസ്റ്റ് കരിയറിലെ മുപ്പത്തി ഏഴാം സെഞ്ച്വറിയാണ് റൂട്ട് ലോർഡ്‌സിൽ നേടിയത്. ലോർഡ്‌സിൽ റൂട്ട് നേടുന്ന എട്ടാം സെഞ്ച്വറി ആണിത്.

റൂട്ടിന് പുറമെ ജാമി സ്മിത്ത്, ബ്രെയ്‌ഡൻ കാർസ് എന്നിവരും അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. ജാമി സ്മിത്ത് 56 പന്തിൽ 521 റൺസാണ് നേടിയത്. ആറ് ഫോറുകളാണ് താരം നേടിയത്. കാർസ് 83 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 56 റൺസും നേടി. 

ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഢി എന്നിവർ രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജാമി സ്മിത്ത്(വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, കരുണ് നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

England superstar Joe Root broke a record in the third India-England Test This time Root set a record in fielding Root managed to become the fielder who took the most catches in Test cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  2 days ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  2 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago


No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago