HOME
DETAILS

'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്

  
Shaheer
July 12 2025 | 04:07 AM

Abu Dhabi Police Issues New Guidelines for Giving Way to Emergency Vehicles

അബൂദബി: അടിയന്തര വാഹനങ്ങള്‍ക്ക് വഴിയൊരുക്കുന്നത് സംബന്ധിച്ച് വാഹനമോടിക്കുന്നവര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അബൂദബി പോലിസ്. 'മടിക്കേണ്ട, ഉടനടി വഴിമാറുക' എന്ന കാമ്പയിന്റെ ഭാഗമായി, അടിയന്തര വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്ന് അബൂദബി പൊലിസും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.

അബൂദബി ആരോഗ്യ വകുപ്പിന്റെയും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റികളുടെ ഗതാഗത വകുപ്പിന്റെയും സഹകരണത്തോടെയാണ് കാമ്പയിന്‍ നടപ്പാക്കുന്നത്. വഴിമാറുന്നത് ഒരു ഓപ്ഷനല്ല, മറിച്ച് പ്രതികരണ സമയം കുറയ്ക്കാനും ജീവന്‍ രക്ഷിക്കാനും സഹായിക്കുന്ന മാനുഷികവും ധാര്‍മികവുമായ ഉത്തരവാദിത്തമാണെന്ന് കാമ്പയിന്‍ സംഘാടകര്‍ ഊന്നിപ്പറഞ്ഞു.

അടിയന്തര വാഹനങ്ങള്‍ക്ക് വഴിയൊരുക്കുമ്പോള്‍ പാലിക്കേണ്ട 6 മാര്‍ഗനിര്‍ദേശങ്ങള്‍:

പ്രധാന റോഡുകള്‍: അടിയന്തര വാഹനത്തിന്റെ സൈറണ്‍ കേള്‍ക്കുകയോ ലൈറ്റുകള്‍ കാണുകയോ ചെയ്താല്‍, ഉടന്‍ വലത് ലെയ്‌നിലേക്ക് മാറുക. കാരണം, അടിയന്തര വാഹനങ്ങള്‍ സാധാരണയായി ഇടത് ലെയ്‌നാണ് ഉപയോഗിക്കാറുള്ളത്.

ഗതാഗതക്കുരുക്ക്: റോഡ് ഷോള്‍ഡര്‍ അടിയന്തര വാഹനങ്ങള്‍ ഉപയോഗിക്കാം. അതിനാല്‍, മറ്റ് വാഹനങ്ങള്‍ റോഡ് ഷോള്‍ഡര്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ഉള്‍വശത്തെ റോഡുകള്‍: ഗതാഗതത്തിനിടയില്‍ അടിയന്തര വാഹനങ്ങള്‍ കണ്ടെത്തിയാല്‍, വാഹനമോടിക്കുന്നവര്‍ ഉടന്‍ വലത്തോട്ടോ ഇടത്തോട്ടോ മാറി വഴി ഒഴിവാക്കണം.

ഇന്റര്‍സെക്ഷനുകള്‍: ഇന്റര്‍സെക്ഷനുകള്‍ ഒഴിവാക്കണം, അടിയന്തര വാഹനങ്ങളെ പിന്തുടരുന്നത് ഒഴിവാക്കുക. സൈറണ്‍ കേള്‍ക്കുകയോ ലൈറ്റുകള്‍ കാണുകയോ ചെയ്താല്‍, വലത്തോട്ടോ ഇടത്തോട്ടോ മാറി വഴിയൊരുക്കണം. ചുവപ്പ് ലൈറ്റ് തെളിഞ്ഞാല്‍, അവ മുറിച്ചുകടന്നേക്കാം; അപ്പോള്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. പച്ച ലൈറ്റ് തെളിഞ്ഞാലും, സൈഡ് റോഡുകളിലെ വാഹനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി കാത്തിരിക്കണം.

റൗണ്ട്എബൗട്ടുകളും സ്‌ക്വയറുകളും: അടിയന്തര വാഹനങ്ങള്‍ റൗണ്ട്എബൗട്ടുകളിലേക്കും സ്‌ക്വയറുകളിലേക്കും ജാഗ്രതയോടെ സമീപിക്കും. സൈറണ്‍ കേള്‍ക്കുകയോ ലൈറ്റുകള്‍ കാണുകയോ ചെയ്താല്‍, റൗണ്ട്എബൗട്ടില്‍ പ്രവേശിക്കാതെ വഴിമാറണം. 

ഇരുവരിപ്പാതകള്‍: അടിയന്തര വാഹനങ്ങള്‍ റോഡിന്റെ മധ്യഭാഗത്തുകൂടി സഞ്ചരിക്കും. സൈറണ്‍ കേട്ടാലോ അവ കണ്ടാലോ, വലതുവശത്തേക്ക് മാറി വഴിയൊരുക്കണം. എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളും വലതുവശത്തേക്ക് മാറണം.

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്, അടിയന്തര വാഹനങ്ങള്‍ക്ക് വഴിയൊരുക്കി ജീവന്‍ രക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അബൂദബി പൊലിസ് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  2 days ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  2 days ago
No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  2 days ago