HOME
DETAILS

വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ

  
Web Desk
July 12 2025 | 04:07 AM

KSRTC Suspends Female Conductor Over Illicit Relationship Allegations Sparks Controversy

കൊല്ലം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കൊല്ലത്തെ ഒരു വനിതാ കണ്ടക്ടറെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തതിനെ തുടർന്ന് വിവാദം ഉടലെടുത്തു. അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള സംസാരത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി നടപടിയെടുത്തത്.

നിരവധി അച്ചടക്ക നടപടികളും ഉത്തരവുകളും കണ്ടിട്ടുള്ള കെഎസ്ആർടിസിയിൽ ഈ ഉത്തരവ് വ്യത്യസ്തവും വിചിത്രവുമാണ്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറിയെന്ന് കണ്ടെത്തിയാണ് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. എന്നാൽ, അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഇറക്കിയ ഉത്തരവാണ് വിവാദത്തിന് കാരണമായത്.

ഡ്രൈവറുടെ ഭാര്യ, തന്റെ ഭർത്താവും വനിതാ കണ്ടക്ടറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. തെളിവായി ഭർത്താവിന്റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും അവർ സമർപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഒരുമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ബസ് സർവീസിനിടെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും തെളിവായി ലഭിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കെഎസ്ആർടിസി വിജിലൻസ് വിഭാഗം സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടർ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങി, യാത്രക്കാരെ യഥാസമയം ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു എന്നിവയാണ് റിപ്പോർട്ടിൽ പറയുന്ന കുറ്റങ്ങൾ. ഈ പ്രവൃത്തികൾ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. എന്നാൽ, ഈ ഉത്തരവ് വനിതാ കണ്ടക്ടർക്കാണ് അവമതിപ്പുണ്ടാക്കിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. അവിഹിത ബന്ധ ആരോപണം വിശദമായി എഴുതി, കണ്ടക്ടറുടെ പേര്, ഐഡി എന്നിവ ഉൾപ്പെടുത്തി ഉത്തരവിറക്കിയതിലെ അനൗചിത്യമാണ് ജീവനക്കാർ ചോദ്യം ചെയ്യുന്നത്.

The Kerala State Road Transport Corporation (KSRTC) has suspended a female conductor in Kollam following allegations of an illicit relationship with a driver, triggering controversy. The suspension order, detailing the accusations, has been criticized by employees as humiliating. Evidence, including video footage of the driver and conductor conversing during a bus journey, prompted the action. The KSRTC Vigilance Wing cited distractions caused by the conductor, such as talking to the driver and taking his phone, leading to passenger inconvenience. The order, issued after a complaint by the driver’s wife with WhatsApp chats and videos, has been deemed inappropriate by staff for publicly naming the conductor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  2 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  2 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  2 days ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  2 days ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  2 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  2 days ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  2 days ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  3 days ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  3 days ago