HOME
DETAILS

ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

  
Shaheer
July 12 2025 | 05:07 AM

Etihad Rail Project Massive Opportunities Await Youth in the UAE

ദുബൈ: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍. 17 വര്‍ഷം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് 30 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും. ഇത് യുഎഇയുടെ ബിസിനസ് മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇത്തിഹാദ് റെയില്‍: വെറും ട്രാക്കല്ല, ഭാവിയുടെ വഴി

ഇത്തിഹാദ് റെയില്‍ വെറുമൊരു റെയില്‍ ട്രാക്കല്ല, 2030ഓടെ യുഎഇയില്‍ ആരംഭിക്കാന്‍ പോകുന്ന വന്‍കിട പദ്ധതികള്‍ക്കുള്ള വഴിയാണ്. പദ്ധതി നിലവില്‍ വരുന്നതോടെ 10,000ത്തിലധികം പേര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ 9,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എഞ്ചിനീയറിംഗ്, നിര്‍മാണം, ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്‌സ്, അറ്റകുറ്റപ്പണികള്‍ എന്നീ മേഖലകളില്‍ പരിചയസമ്പന്നര്‍ മുതല്‍ തുടക്കക്കാര്‍ വരെ ഉള്‍പ്പെടുന്നവര്‍ക്ക് തൊഴില്‍ ലഭിക്കും.

200 ബില്യണ്‍ ദിര്‍ഹത്തിന്റെ ബിസിനസ് സാധ്യതകള്‍

ഇത്തിഹാദ് റെയില്‍ പദ്ധതിക്ക് പുറമെ, 200 ബില്യണ്‍ ദിര്‍ഹം വിപണി മൂല്യമുള്ള പുതിയ ബിസിനസുകള്‍ രാജ്യത്തുടനീളം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിലൂടെ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സുസ്ഥിരമായ ഗതാഗത സംവിധാനം വികസിപ്പിക്കുക മാത്രമല്ല, പരിസ്ഥിതി, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

2030ലെ പ്രതീക്ഷകള്‍

2030ഓടെ യുഎഇയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇത്തിഹാദ് റെയില്‍ പദ്ധതി യുഎഇയുടെ സാമ്പത്തികവും വ്യാവസായികവുമായ ഭാവിയെ പുതുക്കിപ്പണിയുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

The Etihad Rail project is opening up significant job and career opportunities for young people across the UAE. With roles in engineering, logistics, operations, and technology, the project is set to boost employment and economic growth.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  3 hours ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  4 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  4 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  4 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  4 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  4 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  5 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  5 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  5 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  5 hours ago